Latest News

മകള്‍ വളരെ ബുദ്ധിമതിയും മിടുക്കിയും; പത്ത് വയസില്‍ തന്നെ അവള്‍ സമ്പാദിക്കാന്‍ തുടങ്ങി; അഭിമാനമുണ്ട്;സ്വന്തമായി പേറ്റന്റും വരുമാനവും നേടിയ മകള്‍ നിഷ കൗര്‍ വെബ്ബറിനെക്കുറിച്ച് സണ്ണി ലിയോണി

Malayalilife
 മകള്‍ വളരെ ബുദ്ധിമതിയും മിടുക്കിയും; പത്ത് വയസില്‍ തന്നെ അവള്‍ സമ്പാദിക്കാന്‍ തുടങ്ങി; അഭിമാനമുണ്ട്;സ്വന്തമായി പേറ്റന്റും വരുമാനവും നേടിയ മകള്‍ നിഷ കൗര്‍ വെബ്ബറിനെക്കുറിച്ച് സണ്ണി ലിയോണി

ബോളിവുഡ് താരം സണ്ണി ലിയോണിയുടെ മകള്‍ നിഷ കൗര്‍ വെബ്ബര്‍ തന്റെ പത്താം വയസ്സില്‍ത്തന്നെ ഒരു ഉത്പന്നത്തിന് പേറ്റന്റ് നേടി സ്ഥിരവരുമാനം നേടുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രശസ്ത സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാന്റെ 'ഫണ്‍ വിത്ത് ഫറ' എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെ സണ്ണി ലിയോണി തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. 'ബൂ ബോക്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്പന്നം നിഷയുടെ സ്വന്തം ആശയവും കണ്ടുപിടിത്തവുമാണെന്ന് സണ്ണി ലിയോണി വ്യക്തമാക്കി. 

രണ്ട് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഒരു നൂതന ടിഷ്യൂ ഹോള്‍ഡറാണ് 'ബൂ ബോക്‌സ്'. ഉപയോഗിച്ച ടിഷ്യൂ പേപ്പറുകള്‍ നിക്ഷേപിക്കാന്‍ ഒരു ചെറിയ വേസ്റ്റ് ബിന്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും, ഉപയോഗിച്ച ടിഷ്യൂ പേപ്പറുകള്‍ക്ക് പ്രത്യേക വേസ്റ്റ് ബിന്‍ അന്വേഷിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും ഈ ഉപകരണം സഹായിക്കും. നിഷ തന്നെയാണ് ഇതിന്റെ ആശയം കണ്ടെത്തി തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കാര്യങ്ങള്‍ ചെയ്തതെന്നും പേറ്റന്റ് സ്വന്തമാക്കിയെന്നും സണ്ണി ലിയോണി അഭിമാനത്തോടെ പറഞ്ഞു. മകള്‍ വളരെ ബുദ്ധിമതിയും മിടുക്കിയുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മുംബൈയിലെ മിക്ക കുട്ടികളെയും പോലെ പൊടിശല്യം കാരണം നിഷയ്ക്ക് അലര്‍ജിയുണ്ടായിരുന്നു. ഉപയോഗിച്ച ടിഷ്യൂകള്‍ എപ്പോഴും ചിതറിക്കിടക്കുന്നത് കാണുമ്പോള്‍ അവ എടുത്ത് ബിന്നിലിടാന്‍ സണ്ണി നിഷയോട് ആവശ്യപ്പെടാറു ണ്ടായിരുന്നു. ഒരു ദിവസം നിഷ ഒരു ടിഷ്യൂ ബോക്‌സിനൊപ്പം ഒരു ഡിസ്‌പോസിബിള്‍ കപ്പ് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു തനിക്ക് കാണിച്ചു തരികയായിരുന്നുവെന്ന് സണ്ണി ലിയോണി ഓര്‍മ്മിച്ചു. ഈ ആശയം കണ്ടപ്പോള്‍ തനിക്ക് രസകരമായി തോന്നിയെന്നും സണ്ണി വെളിപ്പെടുത്തി. 

നിഷയുടെ കണ്ടുപിടിത്തത്തില്‍ സണ്ണി സന്തോഷം പ്രകടിപ്പിച്ചപ്പോള്‍, തമാശരൂപേണ ഫറ ഖാന്‍ താന്‍ വീട്ടില്‍ പോയി മക്കള്‍ക്ക് അടി കൊടുക്കാന്‍ പോവുകയാണെന്ന് പ്രതികരിച്ചു. പത്താം വയസ്സില്‍ത്തന്നെ പണം സമ്പാദിക്കാന്‍ തുടങ്ങിയ നിഷയോട് വീട്ടിലെ ആണ്‍മക്കള്‍ക്ക് ഇപ്പോള്‍ അസൂയയാണെന്നും സണ്ണി ലിയോണി പങ്കുവെച്ചു. സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും 2017-ല്‍ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് നിഷയെ ദത്തെടുത്തത്.

sunny leone about daughter nisha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES