പൊതുപരിപാടികളില്‍ നടിമാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി അനുചിതമായ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന പാപ്പരാസികള്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കുമെതിരെ വിമര്‍ശനവുമായി 'കാന്താര' സിനിമയിലൂടെ ശ്രദ്ധേയയായ നടി സപ്തമി ഗൗഡ. ജോലിയേക്കാളുപരി ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ഇന്‍ ചെയ്യുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് സപ്തമി വ്യക്തമാക്കി. സിനിമ വ്യവസായത്തിലെ സ്ത്രീകള്‍ തുടര്‍ച്ചയായി നേരിടുന്ന ഒരു പ്രശ്‌നമാണിതെന്നും സപ്തമി ചൂണ്ടിക്കാട്ടി.
പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന നടിമാരെ അനുചിതമായ ആംഗിളുകളില്‍ ചിത്രീകരിക്കുന്ന ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഞങ്ങളുടെ ജോലിയേക്കാള്‍ ഞങ്ങളുടെ ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ഇന്‍ ചെയ്യുന്നവയാണവ. ചില വ്യക്തികളില്‍ നിന്നുള്ള ഈ പെരുമാറ്റം ബഹുമാനമില്ലായ്മയും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണ്,' സപ്തമി തന്റെ കുറിപ്പില്‍ പറയുന്നു. കൂടുതല്‍ കണ്ടെത്തുക അഭിമുഖ പരമ്പരകള്‍ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ തൊഴില്‍ അവസരങ്ങള്‍ തങ്ങള്‍ ഇവിടെ നില്‍ക്കുന്നത് തൊഴിലിനും സിനിമയ്ക്കും വേണ്ടിയാണെന്ന് താരം ഓര്‍മ്മിപ്പിച്ചു.
ബോധപൂര്‍വമുള്ള സൂം ഇന്നുകളെയും അനാവശ്യ ആംഗിളുകളെയും ശക്തമായി അപലപിക്കുന്നു. അഭിമാനത്തിന് മേലുള്ള ഈ കടന്നുകയറ്റം അംഗീകരിക്കുകയോ സഹിക്കുകയോ ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കി. പരിപാടികള്‍ കവര്‍ ചെയ്യുന്നവര്‍ പ്രൊഫഷണലിസവും മാന്യതയും കാത്തുസൂക്ഷിക്കണമെന്നും സപ്തമി ആവശ്യപ്പെട്ടു.
ഈ അതിരുകള്‍ നിശ്ചയിക്കുന്നതില്‍ തങ്ങള്‍ ഒരുമിച്ച് നില്‍ക്കുകയാണെന്നും സപ്തമി പറഞ്ഞു. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ എല്ലാ സ്ത്രീകള്‍ക്കും തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അര്‍ഹമായ ബഹുമാനം നേടിയെടുക്കുന്നതില്‍ പരസ്പരം പിന്തുണ നല്‍കുന്നത് തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'അഭിനേതാക്കള്‍ വസ്തുക്കളല്ല' (#ActorsAreNotObjects) എന്ന ഹാഷ്ടാഗോടുകൂടിയാണ് സപ്തമി തന്റെ പ്രതികരണം പങ്കുവെച്ചത്.