കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തക ഹെയ്ദി സാദിയയുടെയും അഥര്‍വ് മോഹന്റെയും വിവാഹം വലിയ ആഘോഷത്തോടെയാണ് കേരളം ഏറ്റെടുത്തത്. 2020 ലായിരുന്നു ട്രാന്‍സ് വുമണ്‍ ഹെയ്ദി സാദിയയുടെ വിവാഹം. അര്‍ത്ഥ് മോഹന്‍ എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. 2022 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കേരളത്തില്‍ വലിയ ചര്‍ച്ചയായ വിവാഹമായിരുന്നു ഇത്. അതിനാല്‍ തന്നെ വേര്‍പിരിയലും വാര്‍ത്തയായി.
എന്നാല്‍ പ്രതീക്ഷിച്ച അത്ര സുഗമമായിരുന്നില്ല ആ ദാമ്പത്യമെന്ന് തുറന്നു പറയുകയാണ് ഹെയ്ദി ഇപ്പോള്‍. രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിഞ്ഞതിനെ ക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ബിഗ്‌ബോസ് മുന്‍ താരം കെ.ബി. ശാരികയുമായുള്ള അഭിമുഖത്തില്‍ ഹെയ്ദി മനസ്സ് തുറന്നു.
'വളരെ ചെറിയ പ്രായത്തിലായിരുന്നു എന്റെ വിവാഹം. പഠനം കഴിഞ്ഞ ഉടനെയായിരുന്നു അത്. ഞാനും അഥര്‍വും തമ്മില്‍ വലിയ പ്രായ വ്യത്യാസമുണ്ടായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഞങ്ങള്‍ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരായിരുന്നു. റൊമാന്റിക്കലി, മെന്റലി, ഫിസിക്കലി ഒന്നും ഞങ്ങള്‍ തമ്മില്‍ കണക്ഷനുണ്ടായിരുന്നില്ല. അങ്ങനെയൊരു ബന്ധം ഉണ്ടെങ്കില്‍ മാത്രമേ വിവാഹത്തിലേക്ക് കടക്കാവൂ എന്ന് അന്ന് അറിയില്ലായിരുന്നു,' ഹെയ്ദി പറയുന്നു.
വിവാഹജീവിതത്തിലെ വൈകാരിക ദൂരത്തെക്കുറിച്ച് ഹെയ്ദി പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധേയമാണ്: 'ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ലാതെയാണ് ഞങ്ങള്‍ ഒരു വീട്ടില്‍ കഴിഞ്ഞത്. ഒരു ചായ വേണമെങ്കില്‍ പോലും നേരിട്ട് ചോദിക്കാതെ വാട്‌സാപ്പില്‍ മെസേജ് അയക്കുന്ന അവസ്ഥയായിരുന്നു. ഞാന്‍ ആഗ്രഹിച്ചത് ഒരു റൊമാന്റിക് അറ്റാച്ച്മെന്റായിരുന്നു. എന്നാല്‍ ആദ്യ ദിവസം മുതല്‍ പിരിഞ്ഞ ദിവസം വരെ ഒരു ഇമോഷണല്‍ കണക്ഷന്‍ പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.'
2020-ല്‍ നടന്ന വിവാഹം 2021 ആയപ്പോഴേക്കും മുന്നോട്ട് പോകില്ലെന്ന് ബോധ്യപ്പെട്ടിരുന്നതായി ഹെയ്ദി വ്യക്തമാക്കുന്നു. 'ഈ ബന്ധം നിര്‍ത്താം എന്ന് അദ്ദേഹം പറയാതെ തന്നെ പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഒരിക്കല്‍ പോലും ഒരുമിച്ച് നിന്നിട്ടില്ല. ഫിസിക്കല്‍ ഇന്റിമസി ഉണ്ടായിട്ടേയില്ല. ഈ വിവാഹമോചനം ജീവിതത്തില്‍ വലിയൊരു പാഠമാണ് നല്‍കിയത്. അതില്‍ എനിക്ക് കുറ്റബോധമില്ല, ഞാനൊരു 'പ്രൗഡ് ഡിവോഴ്‌സി' ആണ്.' അഥര്‍വ് ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സന്തുഷ്ടനാണെന്നും പുതിയ ബിസിനസും റിലേഷന്‍ഷിപ്പുമായി മുന്നോട്ട് പോകുകയാണെന്നും ഹെയ്ദി കൂട്ടിച്ചേര്‍ത്തു. 'ആ വ്യക്തി ഇന്ന് ഹാപ്പിയാണ്, എനിക്ക് അതുമതി,' ഹെയ്ദി പറഞ്ഞു നിര്‍ത്തി.
വിവാഹത്തിലേക്ക് കടക്കുമ്പോള്‍ വേണ്ടത് മടുക്കാത്ത പ്രണയമാണ്. അങ്ങനെയൊരാളെ കണ്ടെത്താന്‍ സമയമെടുക്കും. വിവാഹം കഴിഞ്ഞ് ആലുവ മണപ്പുറത്ത് കണ്ട ബന്ധം പോലുമില്ലാതെയാണ് ഞങ്ങള്‍ ഒരു വീട്ടില്‍ താമസിച്ചത്. ചായ വേണമെങ്കില്‍ വാട്‌സാപ്പില്‍ മെസേജ് അയക്കും. ബാം?ഗ്ലൂര്‍ ഡേയ്‌സ് സിനിമയില്‍ ഫഹദും നസ്രിയയും തമ്മിലുള്ള തുടക്കത്തിലെ അതേ അവസ്ഥ. ഇതിനിടെ ലോക്ഡൗണ്‍ വന്നു. എന്നിട്ടും അങ്ങനെ തന്നെയായിരുന്നു. ഞാന്‍ തേടിയത് റൊമാന്റിക്കായ അറ്റാച്ച്‌മെന്റായിരുന്നു. ഇന്ന് ആ വ്യക്തി ഭയങ്കര ഹാപ്പിയാണ്. ബിസിനസ് തുടങ്ങി. പുതിയൊരു റിലേഷന്‍ഷിപ്പില്‍ ആ വ്യക്തി ഹാപ്പിയാണ്. അത് മതിയെന്നും ഹെയ്ദി സാദിയ പറഞ്ഞു.