നെയ്യ് ചര്‍മ്മ സംരക്ഷണത്തിനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ ? ചര്‍മ്മ സംരക്ഷണത്തിനും തിളക്കവും സോഫ്റ്റ്‌നസ്സും നല്‍കുവാന്‍ നെയ്യ് എങ്ങനെ ഉപയോഗിക്കാം. ഇത് വൈറ്റമിന്‍ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ ഗുണങ്ങള്‍ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു, അതുവഴി പാടുകള്‍, മുഖക്കുരു, ബ്ലാക്ക് ഹെഡ്ഡുകള്‍ എന്നീ പ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കുന്നു.
ഇതോടൊപ്പം മൃദുവും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കുവാനും നെയ്യ് സഹായിക്കുന്നു. മുഖകാന്തിക്ക് നെയ്യ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
നെയ്യ് കഴിക്കുന്നത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് മുഖത്തിന് തിളക്കവും നല്‍കുന്നു.
വിണ്ടുകീറിയ ചുണ്ടുകള്‍ മുതല്‍ വരണ്ട കൈമുട്ട് വരെ, ഇത്തരം ചര്മ്മങ്ങളില്‍ നെയ്യ് ഉപയോഗിക്കുന്നത് പുരാതന കാലം മുതല്‍ തന്നെ ഭാരതീയരുടെ ദിനചര്യകളുടെ ഭാഗമാണ്. പുരാതന ഇന്ത്യന്‍ നാഗരികതകള്‍ ഒടിഞ്ഞ എല്ലുകള്‍ക്കും ചതവുകള്‍ക്കും ചികിത്സിക്കുന്നതിനു പുറമേ, ചര്‍മ്മത്തിലെ തിണര്‍പ്പ് സുഖപ്പെടുത്താനും നെയ്യ് ഉപയോഗിച്ചിരുന്നു. പശു നെയ്യ് ഒരു ബാത്ത് ഓയിലായി ഉപയോഗിച്ചിരുന്നു, മാത്രമല്ല ഇത് മുഖത്തെ മോയ്‌സ്ചറൈസറായി കണക്കാക്കപ്പെട്ടിരുന്നു.
നെയ്യ് നേരിട്ട് പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
ഇതിനായി കൈപ്പത്തിയില്‍ അല്‍പം നെയ്യ് പുരട്ടി ഇളം കൈകള്‍ കൊണ്ട് മുഖം മസാജ് ചെയ്യുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ മസാജ് ചെയ്താല്‍ കറുത്ത പാടുകള്‍ എന്ന പ്രശ്നം മാറും. ഇതോടൊപ്പം തിളങ്ങുന്ന ചര്‍മ്മവും നല്‍കുന്നു. മഞ്ഞളും നെയ്യും ആദ്യം ഒരു പാത്രത്തില്‍ ആവശ്യാനുസരണം നെയ്യും അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ക്കുക. ശേഷം ഇവ നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇതിനുശേഷം, ഏകദേശം 10 മുതല്‍ 15 മിനിട്ടുന് കഴുകുക. ഇത് നിങ്ങളുടെ മുഖത്തെ കരുവാളിപ്പും ഇരുണ്ട നിറവും ഇല്ലാതാക്കുന്നു. ഇതോടൊപ്പം മുഖത്ത് തിളക്കം നല്‍കുവാനും ഈ മിശ്രിതത്തിന് സാധിക്കുന്നു.
ചര്‍മ്മത്തിന് തിളക്കം, ഊര്‍ജ്ജസ്വലത
ചര്‍മ്മം ഡിറ്റോക്സ് ചെയ്യാന്‍ വീട്ടുവഴികള്‍ ഇത് കടല പൊടിയും നെയ്യും ഒരു പാത്രത്തില്‍ 2 സ്പൂണ്‍ നെയ്യ്, ഒരു സ്പൂണ്‍ കടല പൊടി, ഒരു നുള്ള് മഞ്ഞള്‍, ഏതാനും തുള്ളി നാരങ്ങ എന്നിവ ഇടുക. ശേഷം നന്നായി ഇളക്കി ഫേസ് പാക്ക് ഉണ്ടാക്കുക. ഇതിന് ശേഷം ഈ ഫേസ് പാക്ക് മുഖത്ത് നന്നായി പുരട്ടുക. ഏകദേശം 15 മിനിറ്റ് പുരട്ടിയ ശേഷം ഇത് കഴുകുക. ഈ ഫേസ് പാക്ക് പുരട്ടുന്നതിലൂടെ പിഗ്മെന്റേഷന്‍ ചുണങ്ങ് എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. കുങ്കുമപ്പൂവും നെയ്യും ഒരു പാത്രത്തില്‍ ഒന്ന് അല്ലെങ്കില്‍ ഒന്നര ടീസ്പൂണ്‍ വരെ നെയ്യ് എടുക്കുക. അതിനുശേഷം അല്‍പ്പം കുങ്കുമപ്പൂവ് ചേര്‍ത്ത് ഇളക്കുക. പിന്നീട് ഇത് കുറച്ച് നേരം സൂക്ഷിച്ച് ശേഷം മുഖത്ത് നന്നായി പുരട്ടുക. മുഖത്ത് പുരട്ടി ഏകദേശം 20 മിനിട്ടിനു ശേഷം കഴുകി കളയുക. ആന്റി-ഏജിംഗ് സവിശേഷതകള്‍ നെയ്യില്‍ ഉള്ളതിനാല്‍ ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
ചണവിത്തും പിന്നെ ഈ കൂട്ടും നെയ്യ് മുഖത്ത് പുരട്ടുന്നതിന്റെ ഗുണങ്ങള്‍ മുഖത്ത് നെയ്യ് പുരട്ടുന്നത് ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുന്നു. വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്ന ഗുണങ്ങളാല്‍ സമ്പന്നമാണ് നെയ്യ്, അതിനാല്‍ ഇതിന്റെ ഉപയോഗത്തിലൂടെ ചുളിവുകള്‍ കുറയ്ക്കാം. മുഖത്തെ ചൊറിച്ചില്‍ ഒഴിവാക്കാനും നെയ്യിന് കഴിയും. ശൈത്യകാലത്തെ വരണ്ട ചര്‍മ്മം നീക്കം ചെയ്യുന്നതിനും നെയ്യ് വളരെ ഫലപ്രദമാണ്. ചുണ്ടുകളുടെ വിണ്ടുകീറല്‍ പ്രശ്നം ഇല്ലാതാക്കാന്‍ നെയ്യ് വളരെ ഉപയോഗപ്രദമാണ്. കറുത്ത വൃത്തങ്ങള്‍ നീക്കാന്‍ നെയ്യ് ഒരു മരുന്നായി പ്രവര്‍ത്തിക്കുന്നു. മുഖത്തെ കുരുക്കളും പാടുകളും മാറ്റാനും നെയ്യ് ഏറെ ഗുണം ചെയ്യും. മുഖത്തെ പാടുകള്‍ മാറ്റാനും നെയ്യ് സഹായിക്കുന്നു.