ജനനം മുതല്‍ കുഞ്ഞുങ്ങളുടെ ശാരീരികവും മാനസീകവുമായ വളര്‍ച്ചയ്ക്ക് അമ്മമാര്‍ കരുതലോടെയാണ് ഭക്ഷണങ്ങള്‍ കൊടുക്കാറ്. കുഞ്ഞുങ്ങളുടെ ഓരോ വളര്‍ച്ചാ ഘട്ടത്തിലും അവര്‍ക്ക് നല്‍കേണ്ട ഭക്ഷണങ്ങളില്‍ മാറ്റമുണ്ടാകും. ഓരോ ഘട്ടത്തിലും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണങ്ങളാണ് നല്‍കേണ്ടതെന്ന് അറിയാം
ആറ് മാസങ്ങള്‍
പ്രസവം കഴിഞ്ഞ് ഉടന്‍ തന്നെ മുലയൂട്ടല്‍ ആരംഭിക്കുക
ആദ്യത്തെ 6 മാസം മുലപ്പാല്‍ മാത്രം നല്‍കുക. ഈ കാലയളവില്‍ മറ്റു ഭക്ഷണങ്ങളോ പാനീയങ്ങളോ ആവശ്യമില്ല.
കുഞ്ഞിന് ആവശ്യമുള്ളിടത്തോളം തവണ മുലപ്പാല്‍ നല്‍കുക
രാത്രിയും പകലും മുലയൂട്ടുക
ആറ് മുതല്‍ 12 മാസം വരെ
6 മാസം പൂര്‍ത്തിയായാല്‍
വേവിച്ചുടച്ച് മൃദുവാക്കിയ ധാന്യങ്ങള്‍, പരിപ്പ്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ചെറിയ അളവില്‍ നല്‍കുക.
ഭക്ഷണത്തിന്റെ അളവും കട്ടിയും കൊടുക്കുന്ന തവണകളും ക്രമേണ വര്‍ധിപ്പിക്കുക.
കുഞ്ഞിന്റെ വിശപ്പ് അറിയുകയും അതിനനുസരിച്ച് ഭക്ഷണം നല്‍കുകയും ചെയ്യുക.
കുഞ്ഞിനു ദിവസം 4-5 തവണ ഭക്ഷണം നല്‍കുകയും മുലയൂട്ടല്‍ തുടരുകയും ചെയ്യുക.
1 മുതല്‍ 2 വയസ്സു വരെ
ചോറ്, ചപ്പാത്തി, ഇലക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, പാലുല്പന്നങ്ങള്‍ എന്നിങ്ങനെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ആഹാരസാധനങ്ങള്‍ നല്‍കുന്നതു തുടരുക.
ദിവസം 5 നേരം കുഞ്ഞിനു ഭക്ഷണം നല്‍കുക.
കുഞ്ഞിന് പ്രത്യേക പാത്രത്തില്‍ നല്‍കുക.
കുഞ്ഞ് എത്രമാത്രം കഴിക്കുന്നുണ്ടെന്ന് ശ്രദ്ധിക്കുക.
2 വയസ്സിനു മുകളില്‍
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ദിവസം 5 നേരമെങ്കിലും നല്‍കുന്നതു തുടരുക.
തനിയേ ആഹാരം കഴിക്കാന്‍ കുഞ്ഞിനെ പ്രോല്‍സാഹിപ്പിക്കുക,
ഭക്ഷണത്തിനു മുന്‍പായി കൈകള്‍ സോപ്പുപയോഗിച്ചു കഴുകുന്നുണ്ടെന്നു ഉറപ്പുവരുത്തുക.