കളിക്കിടെ കുഞ്ഞുങ്ങളുടെ മുടിയിലും തലയോട്ടിയിലുമൊക്ക പറ്റിപിടിക്കുന്ന പൊടിയും ആവശ്യമില്ലാത്ത എണ്ണമയവുമൊക്കെ അകറ്റാനാണ് മുഖ്യമായും അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് ഷാംപൂ ഉപയോഗിക്കുന്നത്. അതിനായി പല തരത്തിലുളള ബേബി ഷാംപൂവും സോപ്പുകലുമൊക്കെ വിപണിയിലുണ്ട്. എന്നാല്‍ മുടിയും തലയോട്ടിയുമൊക്ക വൃത്തിയാക്കാന്‍ ഷാംമ്പു സഹായിക്കുമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് ഷാംപു ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
വെള്ളത്തില്‍ ഒഴിച്ചു നേര്‍പ്പിച്ചെടുത്ത ഷാംപു വേണം കുഞ്ഞുങ്ങളുടെ മുടിയില്‍ ഉപയോഗിക്കാന്‍.
കണ്ണില്‍ ഷാംപു വീഴാതിരിക്കാന്‍ പുറകിലെ മുടിയിലൂടെ മാത്രം ഉപയോഗിക്കുക.
കൂടുതല്‍ നേരം ഷാംപു മുടിയില്‍ നില്‍ക്കാതെ ശ്രദ്ധിക്കുകയും വേണം.
ചെറുതായി പതയുന്നതും അസ്വസ്ഥതയുണ്ടാക്കാത്തതുമായ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാം.
മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ഷാംപു കൂടുതല്‍ കഠിനമായത് കൊണ്ട് തീര്‍ത്തും ഒഴിവാക്കാം.