അഭിനേത്രി, മോഡല്‍, അവതാരക എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് പത്തനംതിട്ട കോന്നി സ്വദേശിയായ പാര്‍വതി ആര്‍ കൃഷ്ണ. അമ്മമാനസം, ഈശ്വരന്‍ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. ഇപ്പോളിതാ തന്റെ ജീവിതത്തില്‍ ദൈവീക ഇടപെടലെന്ന് വിശ്വസിക്കുന്ന നമ്പരിനെക്കുറിച്ച് താരം പങ്ക് വച്ചതാണ് ശ്രദ്ധേയമാകുന്നത്.
തന്റെ പ്രിയപ്പെട്ട നമ്പറിനെക്കുറിച്ചും അത് പ്രിയപ്പെട്ടതാകാന്‍ ഉണ്ടായ കാരണത്തെക്കുറിച്ചുമാണ് പാര്‍വതി ഇപ്പോള്‍ സംസാരിക്കുന്നത്. തന്റെ പുതിയ കാറിനും ഈ നമ്പര്‍ തന്നെ സ്വന്തമാക്കിയ സന്തോഷവും താരം പങ്കുവെച്ചു. 0099 ആണ് പാര്‍വതിയുടെ കാര്‍ നമ്പര്‍.
പാര്‍വതി കൃഷ്ണ പറഞ്ഞത് ഇങ്ങനെ
ഒന്‍പത് എപ്പോഴും എനിക്ക് പ്രിയപ്പെട്ട നമ്പറാണ്. ഇന്ന് ഞാന്‍ മനസിലാക്കുന്നു, ഒന്‍പത് എന്റെ പ്രിയപ്പെട്ട നമ്പര്‍ മാത്രമായിരുന്നില്ല. അത് ഒരടയാളം ആയിരുന്നു. ഏപ്രില്‍ ഒന്‍പതിനാണ് ഞാന്‍ ജനിച്ചത്. നവംബര്‍ 9നാണ് ഞാന്‍ എന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തത്. മറ്റൊരു നവംബര്‍ 9നാണ് കാര്‍ വാങ്ങുന്നത്. ഞാന്‍ ഒരമ്മയാകാന്‍ പോകുന്നു എന്ന കാര്യം ആദ്യം മനസിലായത് മാര്‍ച്ച് 9നാണ്. അങ്ങനെ യാദൃച്ഛികമായി വന്നുചേര്‍ന്ന ഒരുപാട് ഒന്‍പതുകളുണ്ട്.
എന്റെ ജീവിതത്തിലെ എല്ലാ വഴിത്തിരിവുകളും ഈ അക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലയാളുകള്‍ അതിനെ ഭാഗ്യം എന്നു വിളിക്കും. ചിലര്‍ അതിനെ മാനിഫെസ്റ്റേഷന്‍ എന്നു വിളിക്കും. പക്ഷേ, അതിനെ ദൈവികമായ ഇടപെടല്‍ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. പൂര്‍ത്തീകരണത്തെയും കരുത്തിനെയും സഹാനുഭൂതിയെയും പുനര്‍ജനനത്തെയും സൂചിപ്പിക്കുന്ന നമ്പറാണ് ഒന്‍പത്. എന്റെ യാത്രയും അങ്ങനെയുള്ളതായിരുന്നു. പഴയ എന്നില്‍ നിന്നും പുതിയതിലേക്കുള്ള യാത്ര. ഞാന്‍ ഒന്‍പതിനെ തിരഞ്ഞെടുത്തതല്ല..ഒന്‍പത് എന്നെ തിരഞ്ഞെടുത്താണ്. എന്റെ ജീവിതത്തില്‍ ഒന്നും വെറുതേ സംഭവിക്കുന്നില്ലെന്ന് ഈ നമ്പര്‍ എന്നെ ഓര്‍മിപ്പിക്കുന്നു.
എന്റെ കാറില്‍ ഞാന്‍ വെറുതേ കാതങ്ങള്‍ താണ്ടുക മാത്രമല്ല ചെയ്യുന്നത്. ഞാന്‍ എത്ര ദൂരം താണ്ടിയെന്നും ഇനിയും എത്രയോ ദൂരം പോകാനും ഉണ്ടെന്നുമുള്ള ഓര്‍മപ്പെടുത്തലാണ് അതിലുള്ള ഓരോ യാത്രകളും. ജീവിതത്തില്‍ ഇത്തരത്തില്‍ എന്തെങ്കിലും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നുണ്ടെങ്കില്‍ അതിനെ ശ്രദ്ധിക്കുക. ഈ പ്രപഞ്ചം ചില പാറ്റേണുകളിലൂടെ നിങ്ങളോട് സംസാരിക്കുന്നതാണ്. ഒന്‍പത് ഒരു സംഖ്യ മാത്രമല്ല, എന്റെ ജീവിതത്തിന്റെ കോഡ് ആണ്