നിന്നോടൊപ്പമുള്ള..എന്റെ യാത്ര വളരെ ആനന്ദകരമായിരുന്നു; എന്റെ ജീവിതകാലം മുഴുവന്‍ നീ എന്നോടൊപ്പം ഉണ്ടാകും; അത്രയും പ്രിയപ്പെട്ട ആളെ കുറിച്ച് ഭാവന 

Malayalilife
 നിന്നോടൊപ്പമുള്ള..എന്റെ യാത്ര വളരെ ആനന്ദകരമായിരുന്നു; എന്റെ ജീവിതകാലം മുഴുവന്‍ നീ എന്നോടൊപ്പം ഉണ്ടാകും; അത്രയും പ്രിയപ്പെട്ട ആളെ കുറിച്ച് ഭാവന 

നടി ഭാവന നായികയായി ഒടുവിലെത്തിയ ചിത്രം 'അനോമി'ക്ക് മികച്ച പ്രതികരണവും വിജയവും നേടിയതിന് പിന്നാലെ, സിനിമയിലെ തന്റെ കഥാപാത്രമായ സാറയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഭാവന. ചിത്രത്തില്‍ ഫോറന്‍സിക് അനലിസ്റ്റായ സാറയെയാണ് ഭാവന അവതരിപ്പിച്ചത്. ഈ കഥാപാത്രം തന്റെ ജീവിതത്തില്‍ ഉടനീളം ഉണ്ടാകുമെന്ന് ഭാവന ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. 

 'എന്റെ പ്രിയപ്പെട്ട സാറ... നീ പ്രായോഗിക ബുദ്ധിയുള്ളവളാണ്, ശ്രദ്ധാലുവാണ്! പ്രതിരോധശേഷിയുള്ളവളാണ്! ശാന്തയാണ് നിന്നോടൊപ്പമുള്ള എന്റെ യാത്ര വളരെ ആനന്ദമുള്ളതായിരുന്നു! നിന്റെ ഒരു ഭാഗം എന്റെ ജീവിതകാലം മുഴുവന്‍ എന്നോടൊപ്പം ഉണ്ടാകും നിന്റെ ജീവിതത്തില്‍ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു! നന്ദി എല്ലാത്തിനും നന്ദി,' ഭാവന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 'മരണത്തിന്റെ സമവാക്യം' (The Equation of Death) എന്ന വിചിത്രവും കൗതുകകരവുമായ പ്രമേയവുമായി എത്തിയ 'അനോമി' ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

മരണത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന നിഗൂഢതകളെ ശാസ്ത്രീയമായും വൈകാരികമായും സമീപിക്കുന്ന ചിത്രത്തിന്റെ മേക്കിംഗ് ഏറെ പ്രശംസ നേടി. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കങ്ങളും ഒപ്പം സമാന്തരമായി നീങ്ങുന്ന നിഗൂഢമായ ദൃശ്യങ്ങളും പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നുണ്ട്.  പനോരമ സ്റ്റുഡിയോസും ടി-സീരീസും സംയുക്തമായി വലിയ ക്യാന്‍വാസില്‍ ഒരുക്കിയ ഈ ചിത്രം റിയാസ് മാരാത്താണ് സംവിധാനം ചെയ്തത്. 

ഭാവന, റഹ്മാന്‍ എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മികച്ച സൗണ്ട് ഡിസൈനും ബി.ജി.എമ്മും ചിത്രത്തിന്റെ കരുത്തായി. ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ അവതരിപ്പിക്കുന്ന ചിത്രം കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവര്‍ക്കൊപ്പം നായിക ഭാവനയുടെ ഭാവന ഫിലിം പ്രൊഡക്ഷന്‍സും നിര്‍മ്മാണ പങ്കാളികളാണ്.

Read more topics: # ഭാവന
actress bhavana about anomic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES