Latest News

കുഞ്ഞുങ്ങള്‍ക്ക് ഓട്‌സ് കൊടുക്കുന്നതിലെ നല്ലതും ദോഷവും

Malayalilife
  കുഞ്ഞുങ്ങള്‍ക്ക് ഓട്‌സ് കൊടുക്കുന്നതിലെ നല്ലതും ദോഷവും


രാവിലെ പലപ്പോഴും പ്രഭാത ഭക്ഷണത്തിന് പകരമായി കുട്ടികള്‍ക്ക് ഓട്സ് കൊടുക്കുന്ന അമ്മമാര്‍ നിരവധിയാണ്. പക്ഷേ ഇനി ഓട്‌സ് കൊടുക്കുമ്ബോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അത് പലപ്പോഴും ഓട്സ് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വില്ലനാകാറുണ്ട്. കുട്ടികള്‍ക്ക് ദിവസവും ഓട്‌സ് കൊടുക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.

ദഹന പ്രശ്‌നങ്ങള്‍

പലപ്പോഴും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കുട്ടികളെ വിടാതെ പിന്തുടരുന്നത് ശ്രദ്ധിക്കേണ്ടതാണ്. നമ്മള്‍ കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണമാണ് പലപ്പോഴും ഇതിലൂടെ വില്ലനാവുന്നത്. ഓട്സ് കുട്ടികളുടെ ദഹന വ്യവസ്ഥയെ തകരാറിലാക്കുന്നു. ഓട്സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ദഹനത്തെ നല്ലരീതിയിലാക്കുന്നു. അതുകൊണ്ട് ദിവസവും ഓട്‌സ് കൊടുക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ഉറക്കം തൂങ്ങുന്നു

ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുന്നത് പലപ്പോഴും ഉറക്കം തന്നെയാണ്. കാരണം അമിതമായി ഓട്‌സ് കഴിക്കുമ്ബോള്‍ അത് കുട്ടികളില്‍ പലപ്പോഴും ഉറക്കം തൂങ്ങുന്നതിന് കാരണമാകുന്നു. . എന്നാല്‍ ഓട്സ് കഴിയ്ക്കുന്നത് കുട്ടികളിലെ ഉന്‍മേഷം കുറയ്ക്കുന്നു. 

മലബന്ധം

ചെറിയ കുട്ടികളില്‍ മലബന്ധം ഉണ്ടായാല്‍ അത് കുട്ടികളെ വലിയ തോതില്‍ തന്നെ ബാധിക്കുന്നു.അത്തരത്തില്‍ ഉണ്ടായാല്‍ കുട്ടികള്‍ക്ക് ഓട്സ് കൊടുക്കുന്നത് നല്ലതാണ്. ഇത് മലബന്ധം ഇല്ലാതാക്കുകയും വയറുവേദന കുറയ്ക്കുകയും ചെയ്യുന്നു.

ഭക്ഷണം കഴിക്കുന്നതിനുള്ള മടി

ഭക്ഷണം കഴിച്ച് കഴിക്കാന്‍ കുട്ടികള്‍ക്ക് മടി കൂടുതലായിരിക്കും. ഇത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങളെ ക്ഷണിച്ച് വരുത്തും. ഓട്സ് കഴിച്ചാല്‍ പിന്നീട് ഭക്ഷണം കഴിയ്ക്കാന്‍ തന്നെ കുട്ടികളില്‍ മടുപ്പ് കാണിയ്ക്കും. അതുകൊണ്ട് ഓട്‌സ് കൊടുക്കുമ്ബോള്‍ അല്‍പം ശ്രദ്ധിക്കണം.

Read more topics: # health,# oats,# children
Bad health effects of oats on children

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES