Latest News

ഒരു നടി എന്നെ നോക്കി 'ബേസില്‍ ഐ ലവ് യു' എന്ന് പറഞ്ഞു; പരിഭ്രമം കാരണം പെട്ടെന്ന് 'ഐ ലവ് യു ടൂ' എന്ന് മറുപടി;  പൊന്മാനിലെ പ്രകടനത്തിന് പുരസ്‌കാരം ഏറ്റുവാങ്ങിയ ബേസില്‍ അവാര്‍ഡ് വേദിയിലും ചിരിപടര്‍ത്തിയത് ഇങ്ങനെ

Malayalilife
 ഒരു നടി എന്നെ നോക്കി 'ബേസില്‍ ഐ ലവ് യു' എന്ന് പറഞ്ഞു; പരിഭ്രമം കാരണം പെട്ടെന്ന് 'ഐ ലവ് യു ടൂ' എന്ന് മറുപടി;  പൊന്മാനിലെ പ്രകടനത്തിന് പുരസ്‌കാരം ഏറ്റുവാങ്ങിയ ബേസില്‍ അവാര്‍ഡ് വേദിയിലും ചിരിപടര്‍ത്തിയത് ഇങ്ങനെ

ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ സംഘടിപ്പിച്ച അവാര്‍ഡ് ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമുള്ള ബേസില്‍ ജോസഫിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'പൊന്മാന്‍' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബേസിലിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ബോളിവുഡിലെ ഇതിഹാസ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, വിധു വിനോദ് ചോപ്ര എന്നിവരില്‍ നിന്നാണ് ബേസില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. പുരസ്‌കാര വേദിയിലെ തന്റെ പരിഭ്രമത്തെക്കുറിച്ച് ബേസില്‍ വാചാലനായി. 

'ഇത്രയും വലിയ വേദിയില്‍ എത്തിയപ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. ധരിച്ചിരുന്ന കോസ്റ്റ്യൂം ആ ടെന്‍ഷന്‍ ഇരട്ടിയാക്കി. സാധാരണ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാറില്ലാത്തതുകൊണ്ട് ആളുകള്‍ എന്തുപറയുമെന്ന് പേടിയുണ്ടായിരുന്നു,' ബേസില്‍ പറഞ്ഞു. സദസ്സില്‍ വെച്ചുണ്ടായ ഒരു രസകരമായ സംഭവവും താരം പങ്കുവെച്ചു. 'ആരെങ്കിലും എന്നെ കാണാന്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞാല്‍ 'യു ആര്‍ ലുക്കിങ് സോ ഗുഡ് ടൂ' എന്ന് മറുപടി പറയണമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. 

എന്നാല്‍ ഹാളിലേക്ക് കയറിയപ്പോള്‍ ഒരു നടി എന്നെ നോക്കി 'ബേസില്‍ ഐ ലവ് യു' എന്ന് പറഞ്ഞു. പരിഭ്രമം കാരണം പെട്ടെന്ന് 'ഐ ലവ് യു ടൂ' എന്ന് മറുപടി പറഞ്ഞുപോയി. ഉടന്‍ തന്നെ അത് തിരുത്തി താങ്ക് യു എന്ന് പറഞ്ഞു. അത്രയും നെര്‍വസായാണ് ഞാന്‍ അവിടെ ഇരുന്നത്,' ബേസില്‍ ചിരിയോടെ ഓര്‍ത്തെടുത്തു. സംവിധായകനായി കരിയര്‍ തുടങ്ങിയ താന്‍ ഇപ്പോള്‍ അഭിനയത്തിന് പ്രശംസകള്‍ ഏറ്റുവാങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും ഈ അംഗീകാരത്തിന് 'പൊന്മാന്റെ' സംവിധായകന്‍ ജ്യോതിഷ് ശങ്കറിനോടാണ് കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 രാജ്കുമാര്‍ ഹിരാനിയുടെ സിനിമകള്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് വേദിയില്‍ ബേസില്‍ നടത്തിയ ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ വിസ്മയിപ്പിക്കുന്ന ബേസില്‍ ജോസഫ്, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് അവാര്‍ഡ് വേദിയിലെ തന്റെ രസകരമായ പ്രസംഗത്തിലൂടെയാണ്.

basil joseph speech goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES