Latest News

പത്ത് മിനിറ്റോളം സമയം ശരീരഭാഗങ്ങള്‍ മാത്രം ഫോക്കസ് ചെയ്ത് വീഡിയോ എടുക്കല്‍;ശരീരം കാണിച്ച് ജീവിക്കണമെന്ന് ആഗ്രഹമുള്ള ആളല്ല ഞാന്‍; എന്നെ ആ കാറ്റഗറിയില്‍ പെടുത്തരുത്';ഇത് മനുഷ്യത്വമില്ലായ്മയാണ്; ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല; യൂട്യൂബേഴ്‌സിനെതിരെ നിറകണ്ണുകളോടെ ആരതി കൃഷ്ണക്ക് പറയാനുള്ളത്

Malayalilife
 പത്ത് മിനിറ്റോളം സമയം ശരീരഭാഗങ്ങള്‍ മാത്രം ഫോക്കസ് ചെയ്ത് വീഡിയോ എടുക്കല്‍;ശരീരം കാണിച്ച് ജീവിക്കണമെന്ന് ആഗ്രഹമുള്ള ആളല്ല ഞാന്‍; എന്നെ ആ കാറ്റഗറിയില്‍ പെടുത്തരുത്';ഇത് മനുഷ്യത്വമില്ലായ്മയാണ്; ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല; യൂട്യൂബേഴ്‌സിനെതിരെ നിറകണ്ണുകളോടെ ആരതി കൃഷ്ണക്ക് പറയാനുള്ളത്

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും യൂട്യൂബ് ചാനലുകളുടെയും മോശം ക്യാമറ ആംഗിളുകള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്‍ഫ്‌ലുവന്‍സറും മിസ് കേരള ഫിറ്റ്‌നസ് ജേതാവുമായ ആരതി കൃഷ്ണ. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ തന്റെ ശരീരഭാഗങ്ങള്‍ മോശമായ രീതിയില്‍ ഫോക്കസ് ചെയ്ത് ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെയാണ് ആരതി രംഗത്തെത്തിയത്. 

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യൂട്യൂബര്‍മാരോട് ഇങ്ങനെ ചെയ്യരുതെന്ന് താന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പ്രതികരിച്ചതിന് പിന്നാലെ മുന്‍പത്തേക്കാള്‍ നൂറിരട്ടി മോശമായ രീതിയില്‍ വീണ്ടും വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്ന് ആരതി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു. 

അത്താണിയില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ കുറെ മോശം വീഡിയോകള്‍ പ്രചരിക്കുന്നത് കണ്ടു. ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് ഞാന്‍ നേരിട്ട് അഭ്യര്‍ത്ഥിച്ചതാണ്. അത് കേള്‍ക്കാതെ പത്ത് മിനിറ്റോളം സമയം എന്റെ ശരീരഭാഗങ്ങള്‍ മാത്രം ഫോക്കസ് ചെയ്ത് വീഡിയോ എടുത്തു. ഇത് കാണുമ്പോള്‍ വല്ലാത്ത സങ്കടമുണ്ട്. വീട്ടുകാരും സുഹൃത്തുക്കളും ഇത് കാണുന്നുണ്ട്. ശരീരം കാണിച്ച് ജീവിക്കണമെന്ന് ആഗ്രഹമുള്ള ആളല്ല ഞാന്‍. ദയവുചെയ്ത് എന്നെ ആ കാറ്റഗറിയില്‍ പെടുത്തരുത്'- ആരതി പറഞ്ഞു.

പരിപാടികള്‍ക്കായി നല്‍കുന്ന വസ്ത്രങ്ങള്‍ പലപ്പോഴും സ്വന്തം അളവിലുള്ളതാകില്ലെന്ന് ആരതി വിശദീകരിച്ചു. 'മറ്റൊരാള്‍ തരുന്ന കലക്ഷന്‍ ഡ്രസ്സുകള്‍ ഉപയോഗിക്കുമ്പോള്‍ അത് ശരീരത്തിന് പാകമാകണമെന്നില്ല. കഴുത്ത് ഇറങ്ങിയതാകാം. പല കാര്യങ്ങള്‍ക്കിടയില്‍ വസ്ത്രം എപ്പോഴും ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ചെരിപ്പ് ഇടാന്‍ കുനിയുമ്പോള്‍ കഴുത്ത് താഴ്ന്നുപോയേക്കാം. ആ സമയം നോക്കി ക്ലോസപ്പില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് മനുഷ്യത്വമില്ലായ്മയാണ്.' 

വീഡിയോ ദൃശ്യങ്ങള്‍ മാത്രമല്ല, തന്റെ വാക്കുകളെപ്പോലും ലൈംഗികച്ചുവയോടെ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് താരം ആരോപിച്ചു. 'ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കട്ട് ചെയ്ത് ലൈംഗിക ചുവയുള്ള ഡയലോഗുകളാക്കി മാറ്റി പ്രചരിപ്പിക്കുന്നു. ഇത്രയും മനുഷ്യത്വമില്ലാത്തവരുടെ ലോകത്ത് ഇറങ്ങി ജീവിക്കാന്‍ പേടിയാവുകയാണ്. എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്'- പൊട്ടിക്കരഞ്ഞുകൊണ്ട് ആരതി പറഞ്ഞു.

Read more topics: # ആരതി കൃഷ്ണ.
Arathi Krishna Against Camera Angles

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES