മൂന്നുദിവസത്തെ കാത്തിരിപ്പ്.......... ഒടുവിൽ രാജൻ പെയിന്റർ എത്തി വേണ്ട സാമഗ്രകളുടെ ലിസ്റ്റ് എടുത്തു. മറ്റെന്നാൾ തുടങ്ങാം. എളുപ്പം തീർക്കാം. ഞങ്ങൾ മൂന്നാളുണ്ടാകും. എന്തേ........
ആയിക്കോട്ടേ................ ഇനി ദിവസം അധികമില്ലാല്ലോ...
അതുകൊണ്ടുതന്നെ.
ആകെ ഒരു മാസവും ചല്ലറദിവസങ്ങളും മാണുള്ളത് രാജന് അറിയാമല്ലേ!
മറ്റെന്നാൾ വരാമെന്ന് പറഞ്ഞിട്ട് ഇന്നലെ മുകലേ കനത്ത മഴയായി
ഞാനിറങ്ങുമ്പോൾ........... കുട്ടികൾ മുറി ഒക്കെ അടിച്ചുവാരലും അടുക്കി പെറുക്കലും തുടങ്ങിയിരുന്നു.
കണ്ണൂർ വരേയുള്ള യാത്ര
ഒരു ഉറ്റചങ്ങാതിയെ കാണണം അവിടെത്ത് - ഒത്താൽ ബാഗ്ലൂർ വരേയ്ക്കും. പെങ്ങളെയും കുടുംബത്തേയും മകളുടെ വിവാഹം ക്ഷണിക്കുണം.
സുഹൃത്തിനെ കാണുന്നത് ഗുണപ്പെട്ടാൽ യാത്ര നീട്ടാം അല്ലാച്ചാൽ ബാഗ്ലൂർക്ക് ഫോൺ ചെയ്യാം. മനസ്സിൽ കരുതി
സംഗതികൾ അല്പം പരുങ്ങലിലാണെന്നത് പച്ചപരമാർത്ഥം.
............... എന്നാ മടക്കം?
ഒരാഴ്ച തന്നെ
കഴിയുന്നതും നേരത്തെ വരിക - ശാരദ - പണത്തിന്റെയും സമയത്തിന്റേയും കുറവ് ധ്വനിപ്പിച്ചു വർത്തമാനം ചുരുക്കി - തലശ്ശേരി ചെന്ന് സോമനെ കണ്ടേച്ചാൽ - സംഗതി ഉഷാറാകും. സ്വയം സമാധാനപ്പെട്ടു.
കുറച്ച് കാശ് മറിക്കുന്ന കാര്യമാണേ - ഇടയ്്ക്ക് സംഘടനാ സമ്മേളനത്തിന് കണ്ടപ്പോൾ ഒന്ന്് സൂചിപ്പിച്ചായിരുന്നു. സാരല്യ നമുക്ക് നോക്കാം - ശെരിയാക്കാമെന്നേ - ധൈര്യായിട്ട് ഇരിക്ക് - ബാലേട്ടൻ പേടിക്കേണ്ട
ആ ഒരു ഉറപ്പ് - ഇനി നേരിൽ കാണുമ്പോഴുള്ള തരം - അത്രതന്നെ
മഴയുടെ അകമ്പടിയിൽ ട്രെയിനിൽ നല്ല ഉറക്കം കിട്ടി.
അതി രാവിലെ കണ്ണൂർ സ്റ്റേഷനിലിറങ്ങി - ഓട്ടോ പിടിച്ച് നേരെ സോമന്റെ വീട്ടിലേക്ക്-
സുഖവിവരങ്ങൾക്കിടയ്ക്ക് പ്രാഥമിക കർമ്മങ്ങൾ നിർവഹിച്ചു.
കാപ്പികുടിക്കാനിരിക്കുമ്പോൾ വിഷയമവതരിപ്പിച്ചു.
ആകെ ഒരു തത്രപ്പാടിലായിരുന്നു..............
കുഴപ്പമില്ല - സംഘടിപ്പിക്കാം. നാളെ കഴിഞ്ഞ് പോകാം - എന്തേ.......
ങാ അങ്ങനാകട്ടേ..
ഇവിടെത്തെകാര്യം ഓർത്താൽ - ഒന്ന് ബാംഗ്ലൂർ വരേയും പോകണം
പെങ്ങളെ വിവാഹം ക്ഷണിക്കാൻ
അതെയോ - ഞാൻ ഒന്ന് ബാങ്ക് വരെയ്ക്കും പോയി വരാം - ഒരു മണിക്കൂറിനുള്ളിൽ സോമൻ മടങ്ങിവന്നു - അത്രയും സമയം സുനന്ദയുമായി നാട്ടുകാര്യവും വീട്ടുകാര്യവും പറഞ്ഞിരുന്നു - കൈയിൽ രണ്ട് കെട്ട് നോട്ട് - ഭദ്രമായി കവറിൽ അടക്കം ചെയ്തിട്ടുണ്ട്.
ഇത് രണ്ടു ലക്ഷം - വിവാഹത്തിന് വരുംനേരം ഒരു അൻപത് കൂടി കരുതാം. തലേ ദിവസം വന്നേക്കാം.
സമാധാനമായി ......................
മുരളീകൃഷ്ണനോട് പറഞ്ഞിട്ടുണ്ട് - ബാംഗ്ലൂരിന് ഒരു ടിക്കറ്റ് - തരമാക്കിയ്‌ക്കോ - നാളെ തന്നെ .
ഓഹോ .. ആയിക്കോട്ടെ -
കുട്ടാ മോനേ - നീ ആ സ്‌റ്റേഷനിൽ വരെ പേയി ഒരു ടിക്കറ്റ് മേടിച്ചിട്ട് വരിക - അമ്മാവന് ബാംഗ്ലൂർക്ക്.
എന്തേ........
പഠന മുറയിൽ നിന്നിറങ്ങി വന്നിട്ട് മുരളി കൃഷ്ണൻ തയ്യാറായി.
സീനിയർ സിറ്റിസൺ അല്ലേ-
അതേല്ലോ
എസിയോ നോൺ എസിയോ
എസി തന്നെ ആയിക്കോട്ടെ.
ബദ്ധപ്പാടില്ലാത്ത യാത്ര - ബാംഗ്ലൂർക്ക്്- വിവരങ്ങൾ വിശദമാക്കി. അന്നു തന്നെ രാത്രയിൽ - ബസ്സിന് മടങ്ങി. ഒരാഴ്ചത്തെയാത്രാ പരിപാടി. നാല് ദിവസമായി ചുരുങ്ങി........... എന്തേ........ പിടീന്ന് - ബാംഗ്ലൂർക്ക് പോയില്ലേ - സംഗതി നടന്നുവോ - ശാരദയ്ക്ക് എന്തെന്നില്ലാത്ത ഉത്കണ്ഠ
എല്ലാം ഭംഗിയായി - ബാംഗ്ലൂർക്ക് പോയി - പക്ഷേ തങ്ങിയില്ല അത്ര തന്നെ
വസ്ത്രം മാറി കുളികഴിഞ്ഞ് കാപ്പികുടിക്കാനിരുന്നു...............
അച്ഛാ..........
എന്റെ മുറികണ്ടോ - പെയിന്റിങ് തീർന്നു.
ഓഹോ - രാജൻ വന്നായിരുന്നോ , ആകാഷയോടെ തിരക്കി
രാജനെങ്ങും വന്നിട്ടില്ല, പിന്നെ മഴയും തോർന്നിട്ടില്ല.
പിന്നെങ്ങനെ
അച്ഛൻ എളുപ്പം കാപ്പികുടിച്ചിട്ട് വന്ന് നോക്ക്
കാപ്പികുടി പൂർത്തിയാക്കുന്നതിന് മുന്നേ വാതിൽക്കലോളം ചെന്ന് ഒന്ന് നോക്കി.
ആഹാ...... ഇത് എന്താ ഇത്.....
ആരാ ഡിസൈനർ?
ആകെ നീലയും പച്ചയും. കളർ ഫുൾ ആണല്ലോ
എന്താ അച്ഛന്റെ അഭിപ്രായം. എന്റെ ഡിസൈനും, പരിശ്രമവുമാ - കേമായോ? കല്യാണ പെണ്ണ് അത്യാവശം കൺസ്ട്രക്ഷൻ ഫീൽഡിലെ തന്റെ ഇൻവോൾവ്‌മെന്റ് പ്രകടിപ്പിക്കുവാൻ കിട്ടിയ അവസരം ..... കലക്കി മോളേ..
പക്ഷേങ്കി .. കടും നീലയും നീലയും ലയിപ്പിച്ചങ്ങനെ ഈചുവർ കണ്ടപ്പോഴെനിക്ക് കല്യാണ പെണ്ണിന് അണിയാനുള്ള ആഭരണങ്ങൾ - പണയപണ്ടമായിരിക്കുന്ന മുത്തൂറ്റ് ബാങ്കിനെയോണോർമ്മവരുന്നത്.
ഓഹോ അതുകൊള്ളാമല്ലോ - എന്നാൽ പിന്നെ ഈ പച്ചയോ? അടുത്ത ചുവരിലെ പച്ചില പച്ചയും ഇളം പച്ചയും ലയിപ്പിച്ചങ്ങനെ.......
ഇത് മോഡേൺ കൃഷിഭവനാണോ- ഞാൻ ഉറക്കെചിരിച്ചു കൊണ്ട് കൈ കഴുകുവാൻ എഴുന്നേറ്റു.