ഓര്‍മയില്‍ എന്നും മറക്കാതെ നില്‍ക്കുമൊരു
സുന്ദര ഹേമന്തമേ നിന്നെയോര്‍ത്തു
ഞാന്‍ നിര്‍വൃതി തൂകുന്നു
എന്‍ സ്വപ്ന കാമുകീ ഇന്ന് നീ എവിടേ
നിറമിഴികളുമായി നിന്‍വഴിത്താരയില്‍
ഏകനായി എത്ര നാള്‍ കാത്തു നിന്നു
നിന്നെ കുറിച്ചുള്ള നിനവുകളല്ലാതെ
പിന്നെയൊരിക്കലും കണ്ടീല
ഒരു മലര്‍വാടിയില്‍ നിന്ന് ചെറു മന്ദസ്മിതവുമായി
കുളിര്‍തെന്നലേകി വന്ന വസന്തമേ
ദുഖത്തിന്നോര്‍മകള്‍ മാത്രമേകി നീ
എങ്ങുപോയി മറഞ്ഞെന്‍ പ്രാണ പ്രേയസി
എവിടെ ആയാലുമെന്‍
ഹൃദയത്തിനുള്ളില്‍ നീ
എന്നും ജീവിക്കുമെന്‍
ഓര്‍മ നശിച്ചു ഞാന്‍ മരിക്കും വരെ