Latest News

സിസേറിയനാകുമോ എന്ന പേടിച്ചെങ്കിലും എല്ലാം ശുഭകരമായി അവസാനിച്ചു;നോര്‍മല്‍ ഡെലിവറിയിലൂടെ ചീമയ്ക്ക് പെണ്‍കുഞ്ഞ്; സഹോദരിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി ശ്രീക്കുട്ടി

Malayalilife
സിസേറിയനാകുമോ എന്ന പേടിച്ചെങ്കിലും എല്ലാം ശുഭകരമായി അവസാനിച്ചു;നോര്‍മല്‍ ഡെലിവറിയിലൂടെ ചീമയ്ക്ക് പെണ്‍കുഞ്ഞ്; സഹോദരിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി ശ്രീക്കുട്ടി

മലയാളികളുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളിലൊരാളായ ശ്രീക്കുട്ടിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശ്രീക്കുട്ടിയുടെ സഹോദരി ചീമ (സൗമ്യ) പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷം പുതിയ വ്ളോഗിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. മീനമാസത്തിലെ ചതയം നക്ഷത്രത്തില്‍ ജനിച്ച അമ്മയും മകളും സുഖമായിരിക്കുന്നുവെന്ന് ശ്രീക്കുട്ടി പറഞ്ഞു. 

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ തന്നെ പ്രസവവേദന തുടങ്ങിയിരുന്നുവെങ്കിലും രാത്രിയില്‍ പ്രസവം നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. രാവിലെ മരുന്ന് നല്‍കിയതോടെ വേദന കഠിനമാവുകയും നോര്‍മല്‍ ഡെലിവറിയിലൂടെ കുഞ്ഞ് പിറക്കുകയും ചെയ്തു. സിസേറിയന്‍ വേണ്ടിവരുമോ എന്ന ആശങ്ക കുടുംബത്തിനുണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാരുടെ ആത്മവിശ്വാസം ഫലം കണ്ടു. വേദന സഹിക്കാനാവാതെ വന്നതോടെ ചീമയ്ക്ക് എപ്പിഡ്യൂറല്‍ നല്‍കിയിരുന്നു. ഇത് വലിയ ആശ്വാസമായെന്ന് ശ്രീക്കുട്ടി വ്ളോഗില്‍ പറഞ്ഞു. തന്റെ കാലത്ത് ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കഠിനമായ വേദന സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം ഓര്‍ത്തെടുത്തു.

 പ്രസവസമയത്ത് അമ്മയും സച്ചിനും (ചീമയുടെ ഭര്‍ത്താവ്) കൂടെയുണ്ടായിരുന്നു. ബിപിയുടെ പ്രശ്‌നങ്ങളുണ്ടായിട്ടും പരിഭ്രമം കാരണം അമ്മ ഒന്നും കഴിച്ചിരുന്നില്ല. സിസേറിയനാകുമോ എന്ന പേടിയുണ്ടായിരുന്നെങ്കിലും എല്ലാം ശുഭകരമായി അവസാനിച്ചു. വീട്ടിലെ ഭൂരിഭാഗം പേരും ആണ്‍കുഞ്ഞായിരിക്കും എന്ന് പ്രവചിച്ചപ്പോള്‍ ശ്രീക്കുട്ടിയും മീനാക്ഷിയും വേദയും മാത്രമാണ് പെണ്‍കുഞ്ഞായിരിക്കും എന്ന് പറഞ്ഞത്. തനിക്ക് ഒരു പെണ്‍കുഞ്ഞിനെ തന്നെയായിരുന്നു ആഗ്രഹമെന്നും ശ്രീക്കുട്ടി വെളിപ്പെടുത്തി. കുഞ്ഞിന്റെ പേര് ഇതിനോടകം തീരുമാനിച്ചിട്ടുണ്ടെങ്കിലും നൂലുകെട്ട് കഴിഞ്ഞേ കുഞ്ഞിന്റെ മുഖം വ്ളോഗിലൂടെ കാണിക്കൂ എന്ന തീരുമാനത്തിലാണ് കുടുംബം. 

സച്ചിന്റെയും ചീമയുടെയും ആഗ്രഹപ്രകാരമാണിത്. വേദയുടെ പ്രസവസമയത്തെ അനുഭവങ്ങളും പുതിയ കുഞ്ഞതിഥിയെ കണ്ടപ്പോഴുള്ള സന്തോഷവും ശ്രീക്കുട്ടി വ്ളോഗിലൂടെ പങ്കുവെച്ചു. വൈകുന്നേരത്തോടെയാണ് കുടുംബാംഗങ്ങളെല്ലാം ഭക്ഷണം കഴിച്ചതെന്നും കുഞ്ഞ് എല്ലാവരെയും കണ്ണ് തുറന്ന് നോക്കുന്നുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് കുഞ്ഞിനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്. 

sreekutty sister cheema blessed baby girl

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES