Latest News

കൈതേരി മാക്കം പഴശ്ശിരാജയെ കണ്ടുമുട്ടിയപ്പോള്‍; മമ്മൂട്ടിയെ കണ്ട ചിത്രം പങ്കുവെച്ച് കനിഹ; ഇരുവരും വീണ്ടും ഒരുമിക്കുമോയെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ

Malayalilife
 കൈതേരി മാക്കം പഴശ്ശിരാജയെ കണ്ടുമുട്ടിയപ്പോള്‍; മമ്മൂട്ടിയെ കണ്ട ചിത്രം പങ്കുവെച്ച് കനിഹ; ഇരുവരും വീണ്ടും ഒരുമിക്കുമോയെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ

മമ്മൂട്ടിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് നടി കനിഹ. 'അടിക്കുറിപ്പ് ആവശ്യമില്ല. ഹൃദയം നിറഞ്ഞാല്‍ വാക്കുകള്‍ക്ക് അര്‍ഥമില്ല. കൈതേരി മാക്കം പഴശ്ശിരാജയെ കണ്ടുമുട്ടിയപ്പോള്‍. 18/03/2026' എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ഏതായാലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്. 

കനിഹയുടെ കരിയറിലെ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനായെത്തിയ കേരള വര്‍മ്മ പഴശ്ശിരാജ. ചിത്രത്തില്‍ പഴശ്ശിയുടെ ഭാര്യ കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിഹ അവതരിപ്പിച്ചത്. ഇതിഹാസ പുരുഷനായ പഴശ്ശിരാജയുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് ഹരിഹരനായിരുന്നു. 

2009 ല്‍ തിയറ്ററുകളിലെത്തിയ ചിത്രം ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആയിരുന്നു നിര്‍മ്മിച്ചത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ശരത് കുമാര്‍, മനോജ് കെ ജയന്‍, പത്മപ്രിയ, സുരേഷ് കൃഷ്ണ, തുടങ്ങി താരങ്ങളും സിനിമയില്‍ അഭിനയിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകര്‍. അന്നും ഇന്നും ഒരുപോലെ, പഴശ്ശിയും മാക്കവും വീണ്ടും ഒന്നിച്ചിരുന്നെങ്കില്‍ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.

kaniha WITH mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES