ഇടവസുഖം തുള്ളി വീശിപ്പറക്കുന്ന മേഘ ച്ചിറകിനൊരാ നച്ചെ വി
ഇടിവെട്ടു കേട്ടാൽ ഭയക്കാതിരിക്കുവാൻ
ഇടതൂർന്നഴകാർന്നൊരാ നച്ചെ വി
കത്തുന്ന മിന്നൽപ്പിണറിൽ ഭയക്കാത്ത പൊട്ടു പോലുള്ളൊരു കുഞ്ഞിക്കണ്ണ്
കരിമേഘ ച്ചുരുൾ ചുറ്റി
വലിയുന്ന പോൽ നാലു
കാലും വയറും നിറഞ്ഞൊരാ ന
ആനയെ വേണോ ?
ആനയെ വേണോ?
ആകാശത്തിന്നു ഞാനാണയിട്ടിങ്ങ് വരുത്തിയേയ്ക്കാം
എനിയ്ക്കൊന്നു വേണം
എനിയ്ക്ക് രണ്ടെണ്ണം
എനിയ്ക്ക് പത്തെണ്ണം
അയ്യോ
വെറുതെ തരില്ല
വെറളി പിടിയ്ക്കും
വില തന്നു വാങ്ങിയാൽ ശ്രേഷ്ഠമാകും
മാനം തെളിഞ്ഞല്ലോ
മേഘങ്ങൾ പോയല്ലോ
ആനകളൊന്നുമേ കാണാനില്ല
ഓൺലൈൻ വിപണന കാലമല്ലേ
നമുക്കാകാശത്തേയ്ക്കൊന്ന യച്ചു നോക്കാം
ഇല്ലെങ്കിൽ വേണ്ട
കാത്തിരിയ്ക്കാം പിന്നെ
മേഘം വരുമ്പോഴോ
നോക്കി വാങ്ങാം
കണ്ണടച്ചൊന്നും വാങ്ങാതിരിയ്ക്കണം
കണ്ണിൻ്റെ കാഴ്ച
നമുക്കു സ്വന്തം
കടപ്പാട്: പോതു പാറ മധുസൂദനൻ