നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഭാര്യ സിന്ധുവിനൊപ്പമുളള ഒരു പഴയ ചിത്രമാണ് കൃഷ്ണകുമാര്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. 1994 ലില്‍ കല്യാണം കഴിഞ്ഞ വര്‍ഷം SBT യില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങാന്‍ വേണ്ടി എടുത്ത ചിത്രമാണിതെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. ഈ ഫോട്ടോ എടുത്തപ്പോള്‍ നടന്ന ഒരു ചെറിയ വിഷയത്തെക്കുറിച്ചും നടന്‍ കുറിപ്പില്‍ വിവരിക്കുന്നുണ്ട്.
കുറിപ്പ് ഇങ്ങനെ:
1994 ലില്‍ കല്യാണം കഴിഞ്ഞ വര്‍ഷം, SBT യില്‍ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങാന്‍ വേണ്ടി എടുത്ത ഒരു ഫോട്ടോ ആണിത്.ഇടയ്ക്കിടെ ചില സുഹൃത്തുക്കള്‍ ഈ ഫോട്ടോ അയച്ചിട്ട് പറയും ഈ ഫോട്ടോ ഞങ്ങള്‍ക്കിഷ്ടമാണ് എന്നു..ഈ ഫോട്ടോ എടുത്തപ്പോള്‍ നടന്ന ഒരു ചെറിയ വിഷയം ഞാനും സിന്ധുവും ഓര്‍ക്കും ചിരിക്കും...
പട്ടം പ്ലാമൂട് ഉള്ള ഒരു സ്റ്റുഡിയോയില്‍ ആണ് എടുത്തത്. അവിടെ ഉണ്ടായിരുന്ന ഒരു കുഷന്‍ ഉള്ള ഒരു ബെഞ്ച്. അതില്‍ ഞങ്ങള്‍ രണ്ടുപേരും ഇരുന്നു. ഫോട്ടോ എടുക്കുന്നതിനു മുന്‍പ് ഫോട്ടോഗ്രാഫര്‍ എങ്ങോട്ടോ പോയി ഒരു വലിയ ലെഡ്ജര്‍ പോലത്തെ ഒരു ബുക്ക് കൊണ്ടുവന്നിട്ടു പറഞ്ഞു സിന്ധു ഒന്നു എണീറ്റെ.. എണീറ്റപ്പോള്‍ ബെഞ്ചില്‍ അത് വെച്ചു, എന്നിട്ട് അതിനു മുകളില്‍ ഇരിക്കാന്‍ പറഞ്ഞു. സിന്ധു ചോദിച്ചു അതെന്തിനാ..? അയാള്‍ പറഞ്ഞു height ഒന്നു അഡ്ജസ്റ്റ് ചെയ്യാനാ.. എന്നാലേ മാച്ച് ആകൂ..ഞങ്ങള്‍ അന്യോന്യം നോക്കി ചിരിച്ചു. ഫോട്ടോഗ്രാഫര്‍ ഫോട്ടോ എടുത്തു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഫോട്ടോ വാങ്ങാന്‍ പോയി. നോക്കിയപ്പോള്‍ സിന്ധുവിന് എന്നെക്കാള്‍ ഉയരം..അപ്പോഴും ഞങ്ങള്‍ അന്യോന്യം നോക്കി.. ചിരിച്ചു. ഉയരം കൂടിയതിനാല്‍ സിന്ധു വളരെ ഹാപ്പി. ഞാനും ഫോട്ടോഗ്രഫറും ഹാപ്പി.. ഇന്നും വാട്‌സാപ്പില്‍ ഒരു സുഹൃത്ത് ഈ ഫോട്ടോ ഷെയര്‍ ചെയ്തു..കണ്ടപ്പോള്‍ ഒരു സുഖം തോന്നി.. പഴയതാണ്. കളര്‍ അല്ല.. പക്ഷെ എന്തോ ഒരിഷ്ടം.. ആ സുഖവും സന്തോഷവും നിങ്ങളുമായി ഷെയര്‍ ചെയ്യുന്നു.. കൃഷ്ണകുമാറി?ന്റെ വാക്കുകള്‍.
നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്. സിന്ധുവിനെ കാണാന്‍ മകള്‍ അഹാനയെപ്പോലെയുണ്ടെന്നാണ് ആളുകള്‍ കമന്റായി കുറിക്കുന്നത്. ഇഷാനിയെയും ഹന്‍സികയെയും പോലെ തോന്നുവെന്നും ചിലര്‍ കുറിക്കുന്നുണ്ട്.