സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മല്ലിക സുകുമാരന്‍ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ വൈറലായി മാറുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പമുള്ളൊരു ഫോട്ടോയും കുറിപ്പും പങ്കുവച്ചിരിക്കുകയാണ് മല്ലിക സുകുമാരന്‍. മകനെ ഏറെ നാളുകള്‍ക്കുശേഷം കണ്ടതിന്റെ സന്തോഷവും മല്ലിക കുറിപ്പിലൂടെ പങ്കിട്ടു.
കോഴിക്കോട് വച്ചായിരുന്നു അമ്മയുടെയും മകന്റെയും കൂടിക്കാഴ്ച. വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യുടെ ലൊക്കേഷനിനടുത്താണ് മല്ലിക അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. തിരക്കു പിടിച്ചുള്ള ഓട്ടത്തിനിടയില്‍ പൃഥ്വിയെ കാണാനുള്ള ഒരവസരം കൊണ്ടാണ് സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും മല്ലിക പറയുന്നു.
'നമ്മുടെ വൈശാഖിന്റെ 'ഖലീഫ' കോഴിക്കോട്. അടുത്ത് കൊയ്ലാണ്ടിയില്‍ പ്രശാന്ത് ചില്ലയുടെ സംവിധാന ചിത്രത്തില്‍ ഭരത്, സുനില്‍ ഗോപി അടക്കമുള്ള യുവനിരയുടെ ചിത്രത്തില്‍ ഒരു ഗസ്റ്റ് റോളില്‍ അഭിനയിക്കാന്‍ സ്‌നേഹപൂര്‍വം ക്ഷണിച്ചപ്പോള്‍ അതിലേറെ സ്‌നേഹത്തോടെ സമ്മതിച്ചു..തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ എന്റെ പൃഥ്വി മോനേ കാണാന്‍ ഒരവസരം....രണ്ടു ദിവസം ഒന്നിച്ചു നില്‍ക്കാം..
അങ്ങനെ രണ്ടു ദിവസം ആമിര്‍ അലിയുടെ കൂടെ. ഫോട്ടോ എടുത്തതിന്റെ കൂലിയാണ് എന്റെ സാരഥിക്കുള്ള ഒരു പുതിയ സെല്‍ഫി.''-മല്ലിക സുകുമാരന്റെ വാക്കുകള്‍.
എന്നാല്‍ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഇത് മേജര്‍ രവിയ്ക്കുള്ള മറുപടിയാണോ എന്നാണ് വരുന്ന കമന്റുകള്‍. 'രാജുവിനോട് ഒരു കാര്യം പറയാന്‍ ആ?ഗ്രഹിക്കുകയാണ്. ആ അമ്മയെ ഇടയ്ക്ക് കെട്ടിപിടിക്കാന്‍ മറക്കണ്ട. ഷൂട്ടിങ്ങിന് ബോംബൈയില്‍ മാത്രം പോയിരുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഇടയ്ക്ക് വന്ന് കെട്ടിപിടിച്ചോ', എന്നായിരുന്നു മേജര്‍ രവി ഒരഭിമുഖത്തില്‍ പറഞ്ഞത്. ഇത് വലിയ വാര്‍ത്തയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മല്ലിക സുകുമാരന്റെ പോസ്റ്റ് വരുന്നത്. ഇതാണ് മേജര്‍ രവിക്കുള്ള മറുപടിയാണോ മല്ലിക നല്‍കിയതെന്ന ചിന്തയിലേക്ക് ഫോളോവേഴ്‌സിനെ കൊണ്ടെത്തിച്ചത്.