Latest News

തടി കുറയ്ക്കാൻ മഞ്ഞള്‍ ചായ

Malayalilife
തടി കുറയ്ക്കാൻ  മഞ്ഞള്‍ ചായ

ഞ്ഞൾ ഏറെ ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. എന്നാൽ ഇത് രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതോടൊപ്പം തന്നെ തടി കുറയ്ക്കാനും ഏറെ സഹായിക്കുന്നു. അതിനായി മഞ്ഞൾ കൊണ്ട് ചായ തന്നെ തയ്യാറാക്കാം .

ചേരുവകള്‍

ഇഞ്ചി - 1 ചെറിയ കഷ്ണം

മഞ്ഞള്‍ - 1 ചെറിയ കഷ്ണം

കുരുമുളക് - 4

തുളസി - 4 ഇല

വെള്ളം - 1.5 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ 1.5 കപ്പ് വെള്ളം ഒഴിച്ച്‌ ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത് ചേര്‍ത്ത് വെള്ളം തിളപ്പിക്കാം. അതിലേക്കു മഞ്ഞള്‍, കുരുമുളക്, തുളസി ഇവ ചതച്ചത് ഇട്ട് നന്നായി തിളപ്പിക്കുക. തിളച്ച ശേഷം തീ ഓഫ് ചെയ്ത് പാന്‍ കുറച്ചു നേരം മൂടി വയ്ക്കുക. ഒരു കപ്പിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കി കുടിക്കാം.

Read more topics: # turmeric tea for fat loss
turmeric tea for fat loss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES