കട്ടന്‍ ചായയില്‍ കഫീന്‍, ഫ്ളൂറൈഡ്, ഗ്ലൂക്കുറോണിക് ആസിഡ്, ലാക്ടിക് ആസിഡ്, മാംഗനീസ്, പൊട്ടാസ്യം, ടാനിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
നിരവധി ഗുണങ്ങളുടെ സ്രോതസ്സ് കൂടിയാണ് കട്ടന്‍ ചായ എന്നാല്‍ ഗുണത്തേക്കാളേറെ തന്നെ ദോഷങ്ങളും കട്ടന്‍ ചായയ്ക്ക് ഉണ്ട.
ഉറക്കമില്ലായ്മ, ശ്വാസതടസം, ഏറിയ നാഡീമിടിപ്പ് എന്നിവയ്ക്ക് കഫീന്റെ അമിതോപയോഗം കാരണമാകുന്നു.
കട്ടന്‍ ചായയിലെ അടിസ്ഥാന ചേരുവയാണ് കഫീന്‍. ദിവസേനയുള്ള കഫീന്റെ ഉപയോഗം നിങ്ങളില്‍ അതിസാരത്തിനു കാരണമായേക്കാം.
ടാനിന്‍ അടങ്ങിയ കട്ടന്‍ചായ അമിതമായി വയറിലെത്തുന്നതോടെ ധാരാളം ആസിഡുകള്‍ നിങ്ങളുടെ വയറ്റില്‍ ഉടലെടുത്തേക്കാം. അത് വയറിന് അസ്വസ്ഥതയ്ക്കും വേദനയ്ക്കും കാരണമാകും.
അള്‍സര്‍, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ ഉളളവര്‍ കട്ടന്‍ചായ കുടിക്കാന്‍ പാടില്ല.
ഗ്യാസോ അസിഡിറ്റിയോ ഉള്ള ആളുകളും കട്ടന്‍ ചായയുടെ അമിതോപയോഗം അവര്‍ക്കും ദോഷകരമായി വരും.
മിതമായ അളവിലെ കട്ടന്‍ചായ ഉപയോഗം നമ്മുടെ ശരീരത്തെ ഊര്‍ജ്ജസ്വലതയോടെ നില്‍ക്കാന്‍ സഹായിക്കുന്നു.