മോക്കപ്പ് ഇടാത്തവരായി ആരും തന്നെ ഇപ്പോള്‍ ഉണ്ടാകില്ല. ചെറിയ രീതിയിലെങ്കിലും കോസ്മറ്റിക്ക്‌സ് ഉപയോഹൃഗിക്കുന്നവരാണ് നമ്മള്‍ എല്ലാവരും.പുറത്തുപോയി കഷീണിച്ച് വരുമ്പോഴുള്ള മടി കാരണമോ അല്ലെങ്കില്‍ മറന്നു പോകുന്നത് കൊണ്ടോ ഒക്കെയാകാം മേക്കപ്പ് ഒഴിവാക്കാതെ ഉറങ്ങുന്നത്. കാരണമെന്തായാലും മേക്കപ്പിട്ടുറങ്ങുന്നത് നിങ്ങളുടെ ചര്‍മ്മത്തെ മോശമായി ബാധിക്കും.
പകല്‍ മുഴുവന്‍ മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കുകള്‍ കഴുകി വൃത്തിയാക്കാതെ കിടന്നുറങ്ങുമ്പോള്‍ മുഖക്കുരു വരാന്‍ സാധ്യതയുണ്ട്.മുഖം നന്നായി കഴുകി മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കിയശേഷം മാത്രമേ ഉറങ്ങാവൂ. ഇല്ലെങ്കില്‍ മുഖത്തെ ഫൌഡേഷന്‍ നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കും. മുഖത്ത് ചെറിയ രോമകൂപം, ദ്വാരം, മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് എന്നിവ സൃഷ്ടിക്കുകയും ചെയ്യും.
മസ്‌ക്കാര ഇട്ടാണ് ഉറങ്ങുന്നതെങ്കില്‍ കണ്ണിന് പല തരത്തിലുളള അസ്വസ്ഥതകളും ഉണ്ടാകാം. അതുപോലെ തന്നെ ലിപ്സ്റ്റിക് ഇട്ടുറങ്ങുന്നത് ചുണ്ടിന്റെ നിറം കെടുത്തും.മേക്കപ്പ് ഇട്ടാലും ഇല്ലെങ്കിലും ഉറങ്ങുന്നതിനു മുന്‍പ് മുഖം നന്നായി കഴുകി വൃത്തിയാക്കണം. സണ്‍സ്‌ക്രീന്‍ ധരിച്ച് പുറത്തിറങ്ങുന്നത് നിങ്ങളുടെ ചര്‍മ്മത്തെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും.