Latest News

'ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു' അങ്ങനെയൊരു വാര്‍ത്ത വരാതിരിക്കാനാണ് പെട്ടെന്ന് ഈ തീരുമാനം; രണ്ടുപേര്‍ക്ക് ഒന്നിച്ചു പോകാന്‍ പറ്റില്ല എന്നുള്ളതുകൊണ്ടാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്;അടുത്ത 'ഫോര്‍ച്യൂണര്‍' ലോഡിങ്ങ് എന്നുവരെ പറഞ്ഞവര്‍ ഉണ്ട്; ഇത് 'പ്രാങ്ക്' അല്ല  മല്ലു ഫാമിലി ദമ്പതികളുടെ വേര്‍പിരിയലില്‍ പ്രതികരിച്ച് സുജിന്‍

Malayalilife
'ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു' അങ്ങനെയൊരു വാര്‍ത്ത വരാതിരിക്കാനാണ് പെട്ടെന്ന് ഈ തീരുമാനം; രണ്ടുപേര്‍ക്ക് ഒന്നിച്ചു പോകാന്‍ പറ്റില്ല എന്നുള്ളതുകൊണ്ടാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്;അടുത്ത 'ഫോര്‍ച്യൂണര്‍' ലോഡിങ്ങ് എന്നുവരെ പറഞ്ഞവര്‍ ഉണ്ട്; ഇത് 'പ്രാങ്ക്' അല്ല   മല്ലു ഫാമിലി ദമ്പതികളുടെ വേര്‍പിരിയലില്‍ പ്രതികരിച്ച് സുജിന്‍

സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ട ജോഡികളായ സുജിന്‍ കൃഷ്ണയും നിദ സതീശനും വേര്‍പിരിയുന്നു എന്ന വാര്‍ത്ത മലയാളി യുട്യൂബ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനത്തിന് പിന്നാലെ ഇരുവരും കടുത്ത സൈബര്‍ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ വ്യക്തത വരുത്താനായി സുജിന്‍ പുറത്തുവിട്ട വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. 

തങ്ങള്‍ ശത്രുക്കളായല്ല പിരിയുന്നതെന്ന് സുജിന്‍ വ്യക്തമാക്കുന്നു. 'ഭര്‍ത്താവ് ഭാര്യയെ കൊല്ലുന്നു, അല്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിന് വിഷം കൊടുക്കുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ നമ്മള്‍ നിത്യവും കേള്‍ക്കാറുണ്ട്. അത്തരം ഒരു അവസ്ഥയിലേക്ക് പോകാതെ, ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ മാന്യമായി എടുത്ത തീരുമാനമാണിത്,' സുജിന്‍ പറഞ്ഞു. മൂന്നാല് മാസങ്ങളായി തങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇത് പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തങ്ങളുടെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ വീഡിയോ കണ്ടന്റിന് വേണ്ടി ഉപയോഗിക്കുകയാണെന്ന ആരോപണം സുജിനെ ഏറെ വേദനിപ്പിച്ചു. 'ഫോര്‍ച്യൂണര്‍ കാര്‍ വാങ്ങാന്‍ വേണ്ടിയാണ് ഈ ഡിവോഴ്‌സ് വാര്‍ത്ത എന്ന് പോലും ചിലര്‍ പറയുന്നുണ്ട്. അത്രയും തരംതാണ പരിപാടി താന്‍ ചെയ്യില്ല,' സുജിന്‍ മറുപടി നല്‍കി. മുന്‍പ് ഒരു വീഡിയോയില്‍ തെറ്റായ തമ്പ്നെയില്‍ ഇട്ടത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന് സമ്മതിച്ച സുജിന്‍, പക്ഷേ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ സത്യമാണെന്നും വ്യക്തമാക്കി. 

 സോഷ്യല്‍ മീഡിയയില്‍ നിദയെ (പൊന്നൂസ്) മോശക്കാരിയാക്കി ചിത്രീകരിക്കുന്ന വീഡിയോകള്‍ക്കെതിരെ സുജിന്‍ ശക്തമായി പ്രതികരിച്ചു. 'അവളെ മോശക്കാരിയാക്കി വീഡിയോകള്‍ നിര്‍മ്മിക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. ഞങ്ങള്‍ക്ക് ഇടയില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. ഒരാള്‍ മോശമായത് കൊണ്ടല്ല ഞങ്ങള്‍ പിരിയുന്നത്,' സുജിന്‍ പറഞ്ഞു. കമന്റ് ബോക്‌സ് ഓഫ് ആക്കി സുജിന്‍ ആളുകളുടെ അനാവശ്യ പ്രതികരണങ്ങള്‍ ഭയന്ന് വീഡിയോയുടെ കമന്റ് ബോക്‌സ് സുജിന്‍ ഓഫാക്കി വെച്ചിരിക്കുകയാണ്. മറ്റുള്ളവരെ ചീത്ത പറഞ്ഞ് സന്തോഷം കണ്ടെത്തുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ ചെയ്യുന്ന അവസാന വീഡിയോ ഇതാണെന്നും ഇനി ഇതിനെക്കുറിച്ച് സംസാരിക്കില്ലെന്നും സുജിന്‍ വ്യക്തമാക്കി. 

തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വേര്‍പിരിയല്‍ വാര്‍ത്തകള്‍ വെച്ച് മറ്റുള്ളവരെ ആക്ഷേപിക്കരുതെന്നുമാണ് സുജിന്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നത്. 

സുജിന്റെ വാക്കുകള്‍ ഇങ്ങനെ: 

ഇതിന് മുന്‍പ് ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നമുണ്ടായപ്പോള്‍ അത് പ്രാങ്ക് ആണെന്ന് നിങ്ങള്‍ പറഞ്ഞു. ശരിക്കുമുള്ള കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ യുട്യൂബില്‍ വീഡിയോ ഇടാറില്ല. ഞങ്ങളുടെ ഇപ്പോഴത്തെ തീരുമാനം തെറ്റാണെന്നൊക്കെ പറഞ്ഞ് കുറേപ്പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ഞങ്ങള്‍ രണ്ടുപേര്‍ക്ക് ഒന്നിച്ചു പോകാന്‍ പറ്റില്ല എന്നുള്ളതുകൊണ്ടാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഒരുപാട് വാര്‍ത്തകളൊക്കെ നമ്മള്‍ കേള്‍ക്കാറുണ്ട്. ഭാര്യ ഭര്‍ത്താക്കന്മാര്‍ തല്ലി, ഭര്‍ത്താവ് ഭാര്യ കൊന്നു, ഭാര്യ ഭര്‍ത്താവിന് വിഷം കൊടുത്തു എന്നൊക്കെ. 

അതിലേക്കൊന്നും പോകാതെ ഞങ്ങള്‍ എടുത്ത തീരുമാനമാണ് അത്. സോഷ്യല്‍ മീഡിയയില്‍ കുറച്ച് അറിയപ്പെടുന്ന ആളുകളായതുകൊണ്ട് അത് നിങ്ങളെ അറിയിച്ചു എന്ന് മാത്രം. ആ തീരുമാനം കോണ്ടെന്റ് ആക്കാനോ വീഡിയോ ആക്കാനോ ഞങ്ങള്‍ ശ്രമിച്ചില്ല. ഓരോ പോസ്റ്റുകള്‍ ഇട്ടു എന്നേ ഉള്ളൂ. പക്ഷേ ആ പോസ്റ്റുകള്‍ വച്ച് ഒരുപാട് പേര്‍ വീഡിയോകള്‍ ഉണ്ടാക്കുന്നുണ്ട്. അതില്‍ പലരും അവളെ മോശക്കാരിയാക്കിയിട്ടും വീഡിയോകള്‍ ഇടുന്നത് കണ്ടു. അത് ശരിയല്ല. മുന്‍പ് ഒരു വീഡിയോയില്‍ ഒരു തമ്പ്‌നെയില്‍ ഞാന്‍ ഇട്ടിട്ടുണ്ടായിരുന്നു. അത് എന്റെ ഭാ?ഗത്തുനിന്ന് സംഭവിച്ച തെറ്റ് ആയിരുന്നു. 

 ഇനി കുറേ ആളുകള്‍ വന്നിട്ട് പറയും അവന്‍ കോണ്ടെന്റിനു വേണ്ടി ഓരോന്ന് ചെയ്യുകയാണെന്ന്. ചിലര്‍ പറയുന്നുണ്ട് ഫോര്‍ച്യൂണര്‍ എടുക്കാന്‍ വേണ്ടിയാണ് ഇതൊക്കെയെന്ന്. അത്രയും തരംതാണ പരിപാടി ഞാന്‍ ഒരിക്കലും ചെയ്യില്ല. പൊന്നൂസിനെ മോശമായി പറയുന്നത് ചിലര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടി. അത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. അതുകൊണ്ടാണ് ഈ വീഡിയോ. വേര്‍പിരിയല്‍ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നില്ല. മൂന്നാല് മാസങ്ങളായി ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഞങ്ങള്‍ക്കിടയില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. ശത്രുക്കളല്ല. 

എനിക്കറിയാം ഈ വീഡിയോ പോലും റിയാക്ട് ചെയ്യാന്‍ വേണ്ടി ഒരുപാട് ആള്‍ക്കാര്‍ കാത്തിരിക്കുകയാണ്. സത്യമായിട്ടും ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യണമെന്ന് ഒരിക്കലും ഞാന്‍ വിചാരിച്ചതല്ല. ഇനി ഇതിനെപ്പറ്റി ആരും വേറെ വീഡിയോസ് ഒന്നും ഇടരുത്. ഇത് ഇതേക്കുറിച്ചുള്ള അവസാന വീഡിയോ ആണ്. ഇനി ഈ ഒരു വിഷയത്തില്‍ ഞാന്‍ യൂട്യൂബില്‍ സംസാരിക്കില്ല. പിന്നെ ഞാന്‍ ഈ യൂട്യൂബിന്റെ കമന്റ് ബോക്‌സ് ഓഫ് ആക്കി വെക്കുന്നുണ്ട്. കാരണം കമന്റ് ബോക്‌സില്‍ വന്നിട്ട് മറ്റുള്ള ആള്‍ക്കാരെ ഓരോന്ന് പറഞ്ഞ് പുളകം കൊള്ളുന്ന കുറേ ആള്‍ക്കാരുണ്ട്. അവര്‍ക്ക് അങ്ങനെ ഒരു പുളഹം കിട്ടണ്ട.'

sujin krishna reacts Divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES