Latest News

നിരത്തിയിട്ടിരിക്കുന്ന ഹെലികോപ്റ്ററുകളും യുദ്ധ വിമാനങ്ങളും; ഇടയിലൂടെ മാസ് ആയി മോഹന്‍ലാലും മമ്മൂട്ടിയും; 18 വര്‍ഷത്തിന് ശേഷം താരങ്ങളുടെ റിയൂണിയന്‍; 'പേട്രിയറ്റ്' ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്ത്

Malayalilife
നിരത്തിയിട്ടിരിക്കുന്ന ഹെലികോപ്റ്ററുകളും യുദ്ധ വിമാനങ്ങളും; ഇടയിലൂടെ മാസ് ആയി മോഹന്‍ലാലും മമ്മൂട്ടിയും; 18 വര്‍ഷത്തിന് ശേഷം താരങ്ങളുടെ റിയൂണിയന്‍; 'പേട്രിയറ്റ്' ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്ത്

മലയാളത്തിന്റെ 'ബിഗ് എംസ്' ഒന്നിക്കുന്ന മഹേഷ് നാരായണന്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് പേട്രിയറ്റ്. 19 വര്‍ഷത്തിന് ശേഷമാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ബിഹൈന്‍ഡ് ദി സീന്‍സ് ടീം പുറത്തുവിട്ടിരിക്കുകയാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അടങ്ങുന്ന ശ്രീലങ്കയില്‍ ചിത്രീകരിച്ച ഒരു സീനിന്റെ ബിഹൈന്‍ഡ് ദി സീന്‍ ആണ് ഇപ്പോള്‍ പുറത്തുവരുന്നിരിക്കുന്നത്. വമ്പന്‍ കാന്‍വാസില്‍ ആകും സിനിമ ഒരുങ്ങുന്നത് എന്ന സൂചനയും ഈ വീഡിയോ നല്‍കുന്നുണ്ട്. ചിത്രത്തില്‍ താന്‍ വില്ലന്‍ വേഷമാണ് അവതരിപ്പിക്കുന്നത് എന്ന് ഫഹദ് നേരത്തെ പറഞ്ഞിരുന്നു. 

ഒരു ചടങ്ങില്‍ വെച്ച് പ്രേക്ഷകരോട് സംസാരിക്കവെയാണ് ഫഹദ് ഈ അപ്ഡേറ്റ് പുറത്തുവിട്ടത്. ഒരുപാട് സര്‍പ്രൈസുകള്‍ ഉള്ള ഒരു കൊമേഴ്‌സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയില്‍ ഫാന്‍ മോമെന്റുകള്‍ ഉറപ്പായും ഉണ്ടാകുമെന്നും സംവിധായകന്‍ മഹേഷ് നാരായണന്‍ നേരത്തെ പറഞ്ഞിരുന്നു. ഏപ്രില്‍ 23 നാണ് ആഗോളതലത്തില്‍ പേട്രിയറ്റ് റിലീസിന് എത്തുന്നത്. 'വിമത ശബ്ദങ്ങള്‍ ദേശസ്‌നേഹത്തിന്റേതാണ്.. ദേശദ്രോഹികള്‍ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്‌നേഹിയാകൂ', എന്ന കുറിപ്പോടെയാണ് സിനിമയിലെ അഭിനേതാക്കളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നത്.

Read more topics: # പേട്രിയറ്റ്
Patriot Behind The Scenes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES