Latest News

സിംപിള്‍ ഹിന്ദു വധുവായി മാറി പേളി; സാരിയും ആഭരണങ്ങളും ഇങ്ങനെ

Malayalilife
 സിംപിള്‍ ഹിന്ദു വധുവായി മാറി പേളി; സാരിയും ആഭരണങ്ങളും ഇങ്ങനെ

ബിഗ്‌ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയുടെ ശ്രീനിഷ് അരവിന്ദും ക്രിസ്ത്യന്‍ ആചാരപ്രകാരം ഞായറാഴ്ചയാണ് വിവാഹിതരായത്. പിന്നാലെ ബുധനാഴ്ച ശ്രീനിയുടെ സ്വദേശമായ പാലക്കാട് ഹിന്ദു ആചാരപ്രകാരം ഇപ്പോള്‍ വീണ്ടും ഇവര്‍ വിവാഹതിരായി. ക്രിസ്ത്യന്‍ വധുവായി തിളങ്ങിയ പേളി  ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയാണ് ആരാധകരെ അമ്പരപ്പിച്ചത്. ലളിതമായിരുന്നു പാലക്കാട്ടെ വിവാഹചടങ്ങുകള്‍. കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.

റെഡ് ചില്ലി നിറത്തില്‍ സ്വര്‍ണവര്‍ണവും ഉള്‍പെടുന്ന ഡബിള്‍ ഷേഡ് കാഞ്ചീപുരം പട്ടുസാരിയാണ് പേളി കല്യാണത്തിനായി തെരെഞ്ഞെടുത്തത്.കൊച്ചിയിലെ മിലന്‍ ഡിസൈനാണ് പേളിക്കായി സാരി ഡിസൈന്‍ ചെയ്തത്. ശ്രീനിഷ് ആകട്ടെ കസവ് കുര്‍ത്തയും മുണ്ടുമാണ് ധരിച്ചത്. വളരെ ലളിതമായ രീതിയിലാണ് പേളി ഒരുങ്ങിയത്. സ്വര്‍ണമൊന്നും അധികം അണിയാതെ നെക്ലസിനൊപ്പം ഒരു കല്ലുവച്ച മാല മാത്രമാണ് താരം ആഭരണമെന്ന നിലയില്‍ ധരിച്ചത്. ഇരുകൈകളിലാകട്ടെ പച്ച കുപ്പിവളകളും. അല്‍പമെങ്കിലും ആഡംബരം എന്നു പറയാനുണ്ടായിരുന്നത് നെറ്റിച്ചുട്ടിയും അരപട്ടയും മാത്രമാണ്. 

കൈകളില്‍ മൈലാഞ്ചി അണിഞ്ഞ പേളി മുടി പിന്നിയിട്ട് മുല്ലപൂ ചൂടിയിരുന്നു. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്് രഞ്ജുവാണ് പേളിയെ വധുവായി അണിയിച്ചൊരുക്കിയത്. അതേസമയം പേളിയുടെ കല്യാണസാരിയിലെ സര്‍പ്രൈസാണ് ഇപ്പോള്‍ വൈറലാകുന്നത്. 50 ഓളം നൂലുകള്‍ ഉപയോഗിച്ച് മാസങ്ങള്‍ എടുത്താണ് പേളിക്കായി മിലന്‍ ഡിസൈന്‍സ് സാരി ഒരുക്കിയത്. സാരിയിലുമുണ്ട് ഒരു പ്രത്യേകത. പേളിയുടെയും ശ്രീനിയുടെയും ചിത്രം മുന്താണിയില്‍ തുന്നിചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സാരിയായിരുന്നു പേളി കല്യാണത്തിന് ധരിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

pearle maaney and srinish hindu traditional wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES