Latest News

ഞങ്ങളുടെ ഹൃദയത്തിന് ഇന്ന് 10 ദിവസം തികയുന്നു; ഓരോ നിമിഷവും പകര്‍ത്തി അത് ഞങ്ങളുടെ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു; ചിത്രം പങ്കുവച്ച് നടി പേളി മാണി

Malayalilife
topbanner
ഞങ്ങളുടെ ഹൃദയത്തിന് ഇന്ന് 10 ദിവസം തികയുന്നു; ഓരോ നിമിഷവും പകര്‍ത്തി അത് ഞങ്ങളുടെ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു; ചിത്രം പങ്കുവച്ച് നടി പേളി മാണി

പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് പേളിയും ശ്രീനിഷും. ഇരുവരും പേളിഷ് എന്നാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നതും വിളിക്കപ്പെടുന്നതും. ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. എന്നാല്‍ പ്രേക്ഷക പിന്തുണ കിട്ടുന്നതിനായി പരസ്പരം പ്രണയം അഭിനയിക്കുകയാണെന്നായിരുന്നു ചിലരെല്ലാം ഇരുവരടെയും പ്രണയത്തെ വിലയിരുത്തിയത്. എന്നാല്‍ തങ്ങള്‍ ഇരുവരും ജീവിതത്തില്‍ ഒരുമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പേളി പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മുന്നില്‍ വെച്ചായിരുന്നു നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് ഷോ അവസാനിച്ച് ഇരുവരും പുറത്തെത്തിയപ്പോള്‍ ഇരുവരുടെയും വേര്‍പിരിയല്‍ കാത്തിരുന്ന പലരെയും ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും വിവാഹിതരായത്. അടുത്തിടെയാണ് പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. 

 നടിയുടെ ഗര്‍ഭ ധാരണവും തുടര്‍ന്നുള്ള വാര്‍ത്തകളും പ്രസവവും ഒക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ചിരുന്നു സമൂഹമാധ്യമങ്ങളിൽ സജീവരായ ഈ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ചിരുന്നു. പേളി ശ്രീനിഷ് ദമ്പതികൾക്ക് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യകുഞ്ഞുണ്ടായത്. പേളിയും ശ്രീനിഷും ഇപ്പോൾ  മകള്‍ക്ക് പത്ത് ദിവസം തികയുന്ന ദിവസം മനോഹരമായ ഒരു ചിത്രമാണ്  പങ്കുവച്ചിരിക്കുന്നത്.

ഞങ്ങളുടെ ഹൃദയത്തിന് ഇന്ന് 10 ദിവസം തികയുന്നു. ഓരോ നിമിഷവും പകര്‍ത്തി അത് ഞങ്ങളുടെ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. അച്ഛന്റേയും അമ്മയുടേയും ലോകമാണ് താനെന്ന് അവള്‍ക്കറിയാം. അവള്‍ക്കറിയാം ഞങ്ങള്‍ അവളെ നിരുപാധികമായി സ്‌നേഹിക്കുന്നുവെന്ന്. അവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കൂടുതല്‍ വെളിച്ചവും സ്‌നേഹവും കൊണ്ടുവന്നു. ഇന്ന് രാത്രി ഉറങ്ങുമ്‌ബോള്‍ നമ്മുടെ മനസ്സില്‍ ഒരു തോന്നല്‍ നിലനില്‍ക്കുന്നു . ദൈവത്തിന് നന്ദി . ഈ മാലാഖയെ നല്‍കി അനുഗ്രഹിച്ചതിന് നന്ദി, എന്ന കുറിപ്പോടെയാണ് പേളി മകളുടെ ചിത്രം പങ്കുവച്ചത്. 

Read more topics: # Pearle Maaney,# daughter new pic
Pearle Maaney daughter new pic

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES