അശ്ലീല വീഡിയോ കാണുന്ന പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരില്‍ നിന്നും ആഗ്രഹിക്കുന്നത്; പോണ്‍ ഇന്‍ഡസ്ട്രി അനുഭവത്തെക്കുറിച്ച മിയ ഖലീഫ പറയുന്നു

Malayalilife
topbanner
 അശ്ലീല വീഡിയോ കാണുന്ന പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരില്‍ നിന്നും ആഗ്രഹിക്കുന്നത്; പോണ്‍ ഇന്‍ഡസ്ട്രി അനുഭവത്തെക്കുറിച്ച മിയ ഖലീഫ പറയുന്നു

അശ്ലീല വീഡിയോ കാണുന്ന പുരുഷന്മാർ തങ്ങളുടെ ഭാര്യമാരിൽ നിന്നും അതാഗ്രഹിക്കുന്നത് വസ്തുതകൾ മനസ്സിലാക്കാതെയെന്ന് മുൻ പോൺ താരം മിയ ഖലീഫയുടെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടുന്നത് പോൺ രംഗത്തെ അതിഭാവുകത്വങ്ങളെ. സാധാരണ മനുഷ്യന് സാധിക്കാത്തത്ര കാര്യങ്ങൾ സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിക്കുന്നത് മനുഷ്യന്റെ യഥാർത്ഥ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് മിയ ഖലീഫയുടെ വെളിപ്പെടുത്തൽ.

അശ്ലീല വീഡിയോ കണ്ട് അതാണ് യാഥാർത്ഥ്യമെന്ന് വിചാരിക്കുന്ന പുരുഷന്മാരുണ്ട്. അവർ തങ്ങളുടെ ഭാര്യമാരിൽ നിന്നും അതാഗ്രഹിക്കുന്നു. എന്നാൽ ഇതല്ല വസ്തുതതയെന്നും മനസിലാക്കണമെന്നും മിയ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

പോൺ വ്യവസായത്തിന്റെ ഭാഗമായിരിക്കെ താനേറെ മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ടിരുന്നു. പൊതുജനങ്ങൾക്കിടയിലേക്കിറങ്ങുമ്പോൾ അവർ എന്റെ വസ്ത്രത്തിനുള്ളിലേക്ക് ചുഴിഞ്ഞുനോക്കുന്നതായി തനിക്ക് അനുഭവപ്പെട്ടതായും അത് എനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയെന്നും മിയ അഭിമുഖത്തിൽ വ്യക്തമാക്കി.ലോകം മാത്രമല്ല, എന്റെ കുടുംബവും എനിക്ക് ചുറ്റുമുള്ള ആളുകളിൽ നിന്നും പൂർണമായും ഒറ്റപ്പെട്ടു. പോൺ വ്യവസായം വിട്ട ശേഷവും എന്റെ ഏകാന്തത തുടരുകയാണ്. ഇത് സഹിക്കാവുന്നതിലപ്പുറമാണ്. ഇതിൽനിന്നും ചില തെറ്റുകൾ പൊറുക്കാവുന്നതിലപ്പുറമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കാര്യങ്ങളെല്ലാം നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും മിയ ഖലീഫ പറഞ്ഞു.

തങ്ങൾക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങൾ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നു മിയയോട് മറ്റുപല താരങ്ങളും പറഞ്ഞതായും മിയ ഖലീഫ വെളിപ്പെടുത്തുന്നു.2015ൽ കേവലം മൂന്നു മാസം മാത്രമാണ് പോൺ മേഖലയിൽ പ്രവർത്തിച്ചതെങ്കിലും ഏറ്റവും അധികം സേർച്ച് ചെയ്യപ്പെട്ട പോൺ താരങ്ങളിൽ ഒരാളായിരുന്നു മിയ. ഭീകരസംഘടനയായ ഐസിസിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് നീലച്ചിത്ര മേഖല വിടാനുള്ള തീരുമാനം.

പോൺരംഗം ഉപേക്ഷിച്ച്, ഇപ്പോൾ സ്പോർട്സ് ഷോയുടെ അവതാരകയായി പ്രവർത്തിക്കുകയാണ് 25 കാരിയായ മിയ ഖലീഫ. ഹിജാബ് ധരിച്ച് സെക്സിൽ ഏർപ്പെടുന്ന മിയയുടെ വീഡിയോ മുസ്ലിം രാജ്യങ്ങളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അടുത്തിടെ വിവാഹിതയാവാൻ പോകുന്നുവെന്ന വാർത്ത മിയ തന്റെ ആരാധകരുമായി പങ്കുവച്ചിരുന്നു.

1993 ല്‍ ലെബനനിലാണ് മിയ ഖലീഫ ജനിച്ചത്. 2015 ല്‍ മൂന്നു മാസക്കാലമാണ് പോണ്‍ സിനിമകളില്‍ അഭിനയിച്ചത്. എന്നാല്‍ താരത്തിന്റെ വിഡിയോകള്‍ ലോകവ്യാപക ശ്രദ്ധനേടി. ഇതോടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന മിയ ഖലീഫ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിക്കുന്ന പേരുകളില്‍ ഒന്നായി. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നു ലഭിച്ച വരുമാനം 8.5 ലക്ഷം രൂപ മാത്രമായിരുന്നു എന്ന മിയ ഖലീഫയുടെ വെളിപ്പെടുത്തല്‍ നേരത്തെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുന്നത്.

miya khaleefa about life style

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES