ഉറക്കമില്ലായ്മയും അധിക ടെന്‍ഷനും മാനസിക സമ്മര്‍ദവും അലര്‍ജിയുമെല്ലാം മനുഷ്യജീവിതത്തിലെ നിത്യസംഭവങ്ങളാണ്. ഇതെല്ലാം കാരണം കൊണ്ട് തന്നെയാണ് കണ്‍ തടങ്ങളിലെ കറുപ്പ് വരാനുള്ള പ്രധാന കാരണവും. കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ ഇതിന് കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ പ്രശ്‌നത്തിന് നമുക്ക വീട്ടില്‍ നിന്ന് തന്നെ പരിഹാരവും കണ്ടെത്താം. പുതിനയില ഒരു ഉത്തന പ്രതിവിധിയാണ് ഇതിന്. ഇത് മാത്രമല്ല മുഖക്കുരു, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നിവ മാറ്റാനും പുതിനയില വളരെ നല്ലതാണെന്നാണ് പറയുന്നത്
*പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിച്ച ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളഞ്ഞാല്‍ മതിയാകും.
*പുതിനയിലയുടെ നീരും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകള്‍ അകറ്റി മിമുസമുള്ളതും അഴകാര്‍ന്നതുമായ ചര്‍മം സമ്മാനിക്കും.
*കണ്ണിന് താഴെ മഞ്ഞള്‍ പൊടി, ചെറുപയര്‍ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച് ചേര്‍ത്ത് ദിവസേന 20 മിനിറ്റ് വെച്ച ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകുക. ആഴ്ച്ചകള്‍ കൊണ്ട് തന്നെ വ്യത്യാസം പ്രകടമാകും.
*പുതിനയിലയുടെ നീരും മുട്ടയുടെ വെള്ളയും ചേര്‍ത്ത് കണ്ണിന് താഴേ മസാജ് ചെയ്യുന്നതും കറുത്ത പാട് മാറ്റും. ഇങ്ങനെ നിരന്തരം 10 മിനിറ്റെങ്കിലും മസാജ് ചെയ്യേണ്ടതാണ്.
മറ്റു മാര്‍ഗ്ഗങ്ങളേതൊക്കെയാണെന്നു കൂടി നമുക്ക് നോക്കാം.
*ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ ആല്‍മണ്ട് ഓയില്‍ പുരട്ടുന്നത് ഉത്തമമാണ്.
*എന്നും കണ്ണിന് ഐസ് മസാജ് നല്‍കുന്നതും ടീ ബാഗുകള്‍ ഉപയോഗിക്കുന്നതും ഇതിന് ഉത്തമമായ ഒരു പ്രതിവിധിയാണ്.
*തണുത്ത ചായ ബാഗുകള്‍ കണ്ണടച്ച് പോളകള്‍ക്ക് മുകളിലായി വെയ്ക്കുക. ഇതിന് ഹെര്‍ബല്‍ ടീ ബാഗുകള്‍ ഉപയോഗിക്കരുതെന്ന് ഓര്‍ക്കുക.
*കണ്ണിനു മുകളില്‍ വെള്ളരിക്ക വെയ്ക്കുന്നതും കണ്ണുകള്‍ക്ക് തണ്ണുപ്പ് ലഭിക്കാന്‍ നല്ലതാണ്.
*തക്കാളി നീര്, മഞ്ഞള്‍, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് കണ്ണിന് താഴേ പുരട്ടുന്നതും ഫലപ്രദമായ മാര്‍ഗമാണ്.