Latest News

ചുണ്ടുകളുടെ ഭംഗി കൂട്ടാനും സംരക്ഷിക്കാനും ഇതൊക്കെ ശ്രദ്ധിക്കു

Malayalilife
topbanner
ചുണ്ടുകളുടെ ഭംഗി കൂട്ടാനും സംരക്ഷിക്കാനും ഇതൊക്കെ ശ്രദ്ധിക്കു

ഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും വരണ്ട് വിണ്ടുകീറിയ ചുണ്ടുകള്‍ സുന്ദരിമാര്‍ക്ക് വെല്ലുവിളിയാണ്.  ചുണ്ടുകളുടെ ഭംഗി കാത്തുസൂക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

ദിവസവും കിടക്കും മുന്‍പ് ചുണ്ടുകളില്‍ ഗ്ലിസറിന്‍ പുര ട്ടിയാല്‍ ജലാംശം നഷ്ടപ്പെട്ട് ചുണ്ട് വരളാതെ കാക്കാം. ചുണ്ട് ഉണങ്ങുന്നതുകൊണ്ടുള്ള നിറവ്യത്യാസവും ഉണ്ടാകില്ല. പതിവായി ലിപ് ബാം ഉപയോഗിച്ചാല്‍ ചുണ്ടുകള്‍ വരണ്ടു വിണ്ടുകീറുന്നതു തടയാം. വൈറ്റമിന്‍ ഇയും ഗ്ലിസറിനും ബീസ് വാക്‌സുമാണ് മിക്ക ലിപ്ബാമുകളുടെയും ചേരുവകള്‍. അംഗീകൃതമായ നല്ല ബ്രാന്‍ഡുകളുടെ മാത്രം ലിപ് ബാമുകള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചുണ്ടുകളുടെ വലുപ്പത്തില്‍ മാറ്റം വരുത്താതെ വരണ്ടു കീറിയ ചുണ്ടുകള്‍ ആകര്‍ഷകമാക്കാന്‍ ഇപ്പോള്‍ ലിപ് ഹൈഡ്രേഷന്‍ എന്ന ചികിത്സയുണ്ട്.

ചുണ്ടുകളിലെ വിളളല്‍ അകറ്റാന്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു വാങ്ങുന്ന ക്രീമുകള്‍ മാത്രം പുരട്ടുക.പ്രായം കൂടുന്തോറും ചുണ്ടിന് അതുവരെ കാണാത്ത പ്രശ്‌നങ്ങള്‍ ഉണ്ടായെന്നു വരാം. ചിലരില്‍ ചുണ്ടുകളുടെ നിറം ഇരുളുന്നതായി കാണാറുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ചുണ്ടിന്റെ നിറത്തില്‍ വ്യത്യാസം വരാം. ലിപ്സ്റ്റിക്കിന്റെ അമിതമായ ഉപയോഗമോ കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക് ഇടുന്നതോ പാരമ്പര്യമോ പോഷകക്കുറവോ ആകാം കാരണം. 

ലിപ്സ്റ്റിക് പുരട്ടും മുന്‍പ് ലിപ് ബാം പുരട്ടിക്കോളൂ. ചുണ്ടുകള്‍ കറുക്കില്ല. രാത്രി കിടക്കുന്നതിനു മുന്‍പ് ലിപ്സ്റ്റിക് നീക്കിയ ശേഷം ആവണക്കെണ്ണ പുരട്ടുന്നതു നല്ലതാണ്.

രണ്ടോ മൂന്നോ സിറ്റിങ്ങിലെ ലേസര്‍ ചികിത്സയിലൂടെ ചുണ്ടിന്റെ ഇരുണ്ട നിറം മാറ്റിയെടുക്കാവുന്നതാണ്. ഭംഗി കുറഞ്ഞ് കാണാന്‍ തീരെ ആകര്‍ഷകമല്ലാത്ത ചുണ്ടുകളെ ഡെര്‍മല്‍ ഫില്ലര്‍ ചികിത്സയിലൂടെ സൗന്ദര്യവും മാദകത്വവുമുള്ളതാക്കാം.

കാല്‍ ചെറിയ സ്പൂണ്‍ പഞ്ചസാര സമം തേനില്‍ കലര്‍ത്തി ചുണ്ടുകളില്‍ മൃദുവായി പുരട്ടി മസാജ് ചെയ്യുക. അല്ലെങ്കില്‍ ഒരു ചെറിയ കഷണം നാരങ്ങയില്‍ അല്‍പം പഞ്ചസാര വിതറി ചുണ്ടില്‍ പതിയെ മസാജ് ചെയ്യുക. ഇവ പ്രകൃതിദത്തമായ ലിപ്‌സ്‌ക്രബിന്റെ ഫലം നല്‍കും. ഇവ നിര്‍ജീവ കോശങ്ങള്‍ നീക്കി ചുണ്ടുകള്‍ ഭംഗിയുള്ളതാകാന്‍ സഹായിക്കും. നിര്‍ജീവ കോശങ്ങള്‍ നീങ്ങുമ്പോള്‍ കൊളാജന്‍ ഉല്‍പാദിപ്പിക്കുന്നതാണു ഭംഗി വര്‍ധിക്കാനുള്ള കാരണം. ആഴ്ചയില്‍ രണ്ടു തവണ ഈ സ്‌ക്രബ് ഉപയോഗിക്കണം.

വൈറ്റമിന്‍ സി ധാരാളമടങ്ങിയ നാരങ്ങ, ഓറഞ്ച് തുടങ്ങിയവ ജ്യൂസ് ആയോ മറ്റേതെങ്കിലും വിധത്തിലോ ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തുക. ദിവസേന പത്തോ പന്ത്രണ്ടോ ഗ്ലാസ് വെള്ളവും കുടിക്കണം. ഇവ ശീലമാക്കിയാല്‍ ചുണ്ടുകളുടെ യുവത്വം നിലനിര്‍ത്താം. ഇനി ചുണ്ടുകള്‍ നോക്കി ആരും നിങ്ങളുടെ പ്രായം കണ്ടെത്തില്ല. 
        
        

Read more topics: # Lifestyle,# lipcare,# tips
Lifestyle lipcare tips

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES