ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കമ്മല്‍ വാങ്ങുമ്പോള്‍ കല്ലൊന്നും എണ്ണിയായിരിക്കില്ല ഭൂരിപക്ഷം സ്ത്രീകളും അത് വാങ്ങുന്നത്. അതിന്റെ ഭംഗി, ഡിസൈന്‍ എന്നിവ കൊണ്ടായിരിക്കും തിരഞ്ഞെടുക്കുക. കല്ലെത്രയാണ് എന്നത് ഒക്കെ അത് രൂപകല്‍പന ചെയ്യുന്നവരുടെ ജോലിയാണ്. മുന്‍പ് കല്ലുവച്ച കമ്മലുകള്‍ ഒറ്റ സംഖ്യയില്‍ ആയിരിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെ അല്ലാത്തവയും ധാരാളമാണ്.
*ഏഴുകല്ല് പതിച്ച കമ്മല്‍ ധരിച്ചിരുന്നവര്‍ പിന്നെ സെക്കന്‍ഡ് സ്റ്റഡ് കൂടി ധരിച്ച് കുഴപ്പത്തിലായവരും ഉണ്ട്. ഒരു കാതില്‍ എട്ടു വന്നാല്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. സംഖ്യാശാസ്ത്രം അനുസരിച്ച് എട്ട് ഒരു കുഴപ്പം പിടിച്ച സംഖ്യയാണ്.
* ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് കല്ലുകള്‍ ആണ് കമ്മലില്‍ വരുന്നത് എങ്കില്‍ നല്ലത്. ഡയമണ്ട് കമ്മലുകളിലും എട്ടുകല്ല് പതിച്ച് ഇപ്പോള്‍ ചില ഡിസൈനുകള്‍ ഇറങ്ങിയിട്ടുണ്ട്. വലിയ വില കൊടുത്ത് ദോഷം വാങ്ങാതിരിക്കുക
*അവിവാഹിതരുടെ വിവാഹം നടക്കാന്‍ തടസമാകാനും ഒരു പക്ഷെ എട്ടുകല്ല് കാരണമാകാം. അതിനാല്‍ ഇനിയെങ്കിലും കമ്മല്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കുക. ധാരാളം പൊടികല്ലുകള്‍ വരുന്ന ആഭരണങ്ങളില്‍ കല്ലെണ്ണണം എന്നില്ല. കമ്മല്‍ പോലെ മോതിരമായാലും ലോക്കറ്റായാലും ഈ കാര്യം ശ്രദ്ധിക്കുക.