ശരീരത്തെ രോഗങ്ങളില്‍ നിന്ന് രക്ഷിച്ച് ആരോഗ്യം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒരു കാര്യമാണ് കുളിക്കുമ്പോള്‍ എണ്ണ തേയ്ക്കുന്നത്. ദിവസവും എണ്ണ തേയ്ക്കുന്നത് ജര, ക്ഷീണം എന്നിവയെ ശമിപ്പിക്കുന്നു. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു.നല്ല ഉറക്കവും തൊലിക്ക് മാര്‍ദ്ദവവും നല്‍കുന്നു.
ശിരസ്, ചെവി, പാദം എന്നിവിടങ്ങളില്‍ എല്ലാ ദിവസവും എണ്ണ തേയ്ക്കേണ്ടതാണ്.തലയില്‍ എണ്ണ തേച്ചാല്‍ തലയ്ക്കും ശരീരത്തിനും കുളിര്‍മ്മയും ഉറക്കവും ലഭിക്കുന്നു.തലയില്‍ ഉണ്ടാകാവുന്ന രോഗങ്ങളെ ഇല്ലാതാക്കും.മുടിക്ക് ബലവും നിറവും ലഭിക്കും.കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഇന്ദ്രിയങ്ങള്‍ക്ക് വിഷയ ഗ്രഹണശക്തി വര്‍ദ്ധിക്കും.ചെവിയില്‍ എണ്ണ തൊട്ടു വയ്ക്കുന്നത് ശിരസ്സിനെ ബാധിക്കുന്ന രോഗങ്ങളെ തടയുന്നു. തലവേദന, ചെവി വേദന എന്നിവ ശമിക്കുകയും ചെയ്യും.
പാദത്തില്‍ എണ്ണ തേയ്ക്കുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ തളര്‍ച്ചയും തരിപ്പും ഇല്ലാതാക്കുന്നു കാലിലെ തൊലിക്ക് മൃദുത്വമുണ്ടാക്കുന്നു. തൈലം തേച്ച് 30 മുതല്‍ 60 മിനിറ്റ് കഴിഞ്ഞ് ചൂടു വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്.ധാരാളം രോഗങ്ങള്‍ക്ക് എണ്ണ തേപ്പ് ശമനം വരുത്തുന്നുണ്ട്.