പരസ്പരത്തിലെ പത്മാവതി എന്ന കഥാപാത്രം മാത്രം മതി രേഖ രതീഷിനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. അഭിനയ യാത്ര പതിറ്റാണ്ടുകള്‍ താണ്ടി മുന്നോട്ടു കുതിക്കുമ്പോഴും വ്യക്തിജീവിതം അവര്‍ക്ക് ഇപ്പോഴും വേദനയാണ്. പ്രണയ ബന്ധങ്ങളും വ്യക്തിജീവിതത്തിലെ തീരുമാനങ്ങളുമൊക്കെ രേഖയുടെ ജീവിതത്തെയും കരിയറിനെയും സാരമായി ബാധിച്ചിരുന്നു, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ പുതിയ ജീവിതത്തെക്കുറിച്ച് നിരവധി വാര്ത്തകള്‍ പുറത്ത് വന്നിരുന്നു. നടി തമിഴ് നടനുമായി പുതിയ ജീവിതത്തിലേക്ക് കടക്കുന്നതായാണ് വാര്‍്്ത്തകള്‍ പ്രചരിച്ചത്.
എന്നാല്‍ ഇതിനിടയില്‍ ഏറെ നാളുകളായി തന്നെ മാനസികമായി തളര്‍ത്തുന്ന ഒരു കൂട്ടം യൂട്യൂബേഴ്‌സിന് എതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയാണ് രേഖ രതീഷ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് തന്റെ മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് രേഖ മനസ്സു തുറന്നത്.
പ്രിയപ്പെട്ട സര്‍ക്കാര്‍, പിണറായി വിജയന്‍ സാര്‍....
ഞാന്‍ രേഖ രതീഷ്. സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ ആണ് ജോലി ചെയ്യുന്നത്.? എനിക്കൊരു മകനുണ്ട്. 9 -ാം ക്ലാസ്സില്‍ പഠിക്കുന്നു. കഴിഞ്ഞ 8-9 മാസങ്ങളായി ജോലിയില്ലാതെ ഫ്‌ളാറ്റില്‍ കഴിയുകയാണ്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേഴ്‌സ് എന്റെ പിന്നാലെയുണ്ട്. എന്നെ കുറിച്ച് മോശമായി ക്യാപ്ഷ്ന്‍ കൊടുത്ത് ചിത്രീകരിക്കുകയും എന്നെ ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. എനിക്ക് ഈ മാനസിക സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റുന്നില്ല.
നമ്മുടെ കേരളത്തില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ കൊണ്ട് ഒരുപാട് ജീവന്‍ പൊലിയുന്നുണ്ട്. ജീവിക്കാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ടു പോവാന്‍ ശ്രമിക്കുന്ന സ്ത്രീയാണ് ഞാന്‍, എന്റെ മകനുവേണ്ടി. പക്ഷേ ഈ യൂട്യൂബേഴ്‌സ് കാരണം എനിക്ക് ജീവിക്കാനുള്ള ശേഷി ഇല്ലാതാവുകയാണ്. ഈ വീഡിയോ ചെയ്യാന്‍ കാരണം, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, എന്തുകൊണ്ട് എന്നൊരു ചോദ്യം വന്നാല്‍ ഈ യൂട്യൂബേഴ്‌സ് തന്നെയാണ് ഇതിനു പിന്നിലെ കാരണം എന്ന് എനിക്ക് അറിയിക്കണം. ഇതുകൊണ്ടെങ്കിലും ഇത് അവസാനിക്കണം. എന്നെ മാത്രമല്ല, എന്റെ ഫീല്‍ഡിലുള്ള ഒരുകൂട്ടം ആള്‍ക്കാരെ ഇതുപോലെയുള്ള കാര്യങ്ങള്‍ കൊണ്ട് ചൂഷണം ചെയ്യുന്ന ഒരുപാട് യൂട്യൂബേഴ്‌സ് ഉണ്ട്. ദയവായി ഇതിനെതിരെ ശക്തമായ തീരുമാനം എടുക്കണം,' രേഖ പറഞ്ഞു.
സുഹൃത്തും തമിഴ് സീരിയല്‍ നടനുമായ ഈശ്വര്‍ രഘുനാഥിനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും രേഖ പങ്കുവെച്ച് തുടങ്ങിയശേഷം താരം വീണ്ടും പ്രണയത്തിലാണെന്നും അഞ്ചാമതും വിവാ?ഹത്തിന് ഒരുങ്ങുന്നുവെന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
അതിനുശേഷമാണ് രേഖയുടെ വ്യക്തി ജീവിതത്തില്‍ മുമ്പ് സംഭവിച്ച കാര്യങ്ങള്‍ വീണ്ടും കുത്തിപ്പൊക്കി ചില യുട്യൂബേഴ്‌സ് മോശമായ ക്യാപ്ഷനുകള്‍ നല്‍കി വീഡിയോ ചെയ്ത് തുടങ്ങിയത്. ഇതിന് എതിരെയാണ് രേഖ പുതിയ വീഡിയോയിലൂടെ മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചത്. രേഖയുടെ വീഡിയോ വളരെ വേഗത്തില്‍ ശ്രദ്ധനേടി. ആശ്വാസവാക്കുകളുമായി സീരിയല്‍ മേഖലയില്‍ നിന്നുള്ള താരങ്ങളും രേഖയുടെ സുഹൃത്ത് ഈശ്വറും എത്തി.