Latest News

മൂക്കിനു ചുറ്റുമുള്ള എണ്ണമയം കളയാനുള്ള സൂത്രങ്ങള്‍...!

Malayalilife
മൂക്കിനു ചുറ്റുമുള്ള എണ്ണമയം കളയാനുള്ള സൂത്രങ്ങള്‍...!

സൗന്ദര്യത്തില്‍ നമ്മള്‍ ഏറ്റവും ശ്രദ്ധിക്കുന്നത് മുഖമായിരിക്കും. മുഖം തിളങ്ങുന്ന  പോലെ തന്നെ മുക്കൂം ചുണ്ടും എല്ലാം തിളങ്ങാന്‍ എന്തെല്ലാം ചെയ്യാം. എണ്ണമയാണ് പലപ്പോഴും മൂക്കു തിളങ്ങാന്‍ ഇട വരുത്തുന്നത്. വേണ്ട രീതിയില്‍ വൃത്തിയാക്കിയില്ലെങ്കില്‍ മൂക്കിലെ എണ്ണമയം പലപ്പോഴും മുഖക്കുരുവിനും ബ്ലാക് ഹെഡ്സ് പോലുളള പ്രശ്നങ്ങള്‍ക്കും ഇട വരുത്തും.

മുഖം നല്ലപോലെ കഴുകുകയാണ് മുഖത്ത എണ്ണമയം പോകുന്നതിനുള്ള നല്ലൊരു വഴി. ചെറുനാരങ്ങാനീരും മൂക്കിലെ എണ്ണമയം നീക്കും. പഞ്ഞി ചെറുനാരങ്ങാനീരില്‍ മുക്കി ചര്‍മത്തില്‍ പുരട്ടുക. തേന്‍, ബദാം എന്നിവയും മൂക്കിലെ എണ്ണമയം നീക്കാനുള്ള വഴിയാണ്. ബദാം പൊടിച്ച് തേനില്‍ ചേര്‍ത്ത് മൂക്കിനു ചുറ്റും സ്‌ക്രബ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

വിനെഗറും വെള്ളവും കൂട്ടിക്കലര്‍ത്തി പഞ്ഞിയില്‍ മുക്കി മുക്കിനു ചുറ്റും പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. പഞ്ചസാര ഒലീവ് ഓയിലില്‍ പുരട്ടി സ്‌ക്രബറായി ഉപയോഗിക്കാം. ഇതും മൂക്കിനു ചുറ്റുമുള്ള എണ്ണമയം നീക്കാന്‍ ഉപയോഗിക്കാം.

Read more topics: # lifestyle,# nose,# glowing tips
lifestyle,nose,glowing tips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES