Latest News

രാഷ്ട്രപതി ഭവനിലേക്ക് ഉണ്ണി മുകുന്ദന് ക്ഷണം; റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ  റിപ്പബ്ലിക് ഡേ അറ്റ്ഹോം സല്‍ക്കാരത്തില്‍ വിശിഷ്ടാതിഥി നടനും

Malayalilife
 രാഷ്ട്രപതി ഭവനിലേക്ക് ഉണ്ണി മുകുന്ദന് ക്ഷണം; റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ  റിപ്പബ്ലിക് ഡേ അറ്റ്ഹോം സല്‍ക്കാരത്തില്‍ വിശിഷ്ടാതിഥി നടനും

മലയാളത്തിന്റെ പ്രിയ നടന്‍ ഉണ്ണി മുകുന്ദന് രാജ്യം നല്‍കുന്ന വലിയൊരു അംഗീകാരം. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന 'അറ്റ് ഹോം' ചടങ്ങിലേക്ക് നടന് പ്രത്യേക ക്ഷണം ലഭിച്ചു. ഭാരതത്തിന്റെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ആതിഥേയത്വം വഹിക്കുന്ന ഈ ചടങ്ങില്‍ ഉണ്ണി മുകുന്ദന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ഈ ഔദ്യോഗിക ക്ഷണം താരത്തിന്റെ കരിയറിലെ തന്നെ മറ്റൊരു പൊന്‍തൂവലായി മാറുകയാണ്.

തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ണി മുകുന്ദന്റെ വസതിയില്‍ എത്തിയാണ് രാഷ്ട്രപതിയുടെ ക്ഷണക്കത്ത് കൈമാറിയത്.അറ്റ്ഹോം പരിപാടിയിലേക്ക് രാഷ്ട്രപതി ക്ഷണിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഇത്തരമൊരു അവസരം, അഭിമാനവും സന്തോഷവും അംഗീകാരവും നല്‍കുന്നതാണെന്നും ഏറെ ആദരവോടെ ക്ഷണക്കത്ത് സ്വീകരിക്കുന്നുവെന്നും താരം വ്യക്തമാക്കി. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പരിസ്ഥിതി സൗഹൃദ ആശയങ്ങളും കൈത്തറി കഴിവുകളും മുന്‍നിറുത്തിയാണ് പ്രത്യേക ക്ഷണക്കത്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് ഡിസൈന്‍ (NID) ആണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ' മാവന്ദേ' യാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം.

ജനുവരി 26-ന് വൈകുന്നേരമാണ് രാഷ്ട്രപതി ഭവനിലെ പുല്‍ത്തകിടിയില്‍ ഈ ഗംഭീര വിരുന്ന് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികള്‍ക്കും ഭരണഘടനാ പ്രതിനിധികള്‍ക്കും വേണ്ടിയാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ഉണ്ണി മുകുന്ദനെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഒരു മലയാളി താരത്തിന് ഇത്തരമൊരു വേദിയിലേക്ക് ക്ഷണം ലഭിക്കുന്നത് മലയാള സിനിമയ്ക്കും അഭിമാനകരമായ നിമിഷമാണ്.

unni mukundan rashtrapati bhavan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES