സീരിയലിലെ വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്നയാളാണ് അര്‍ച്ചന സുശീലന്‍. മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് അര്‍ച്ചന മിനി സ്‌ക്രീനിലെത്തുന്നത്. സോഫിയയെ എപ്പോഴും ഉപദ്രവിച്ചിരുന്ന ഗ്ലോറിയ ജീവിതത്തിലും വില്ലത്തിയാണെന്ന് ധരിച്ചവര്‍ വരെയുണ്ടായിരുന്നു. ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയായിരുന്നു താരത്തിന്റെ ഇമേജ് മാറിമറിഞ്ഞത്. നടിയും അവതാരകയുമായ ആര്യ ബഡായിയുടെ മുന്‍ ഭര്‍ത്താവ് ആയിരുന്ന രോഹിത്ത് അര്‍ച്ചനയുടെ സഹോദരന്‍ ആയിരുന്നു.
അന്ന് മുതല്‍ ഇരുവരും തമന്മില്‍ സ്നേഹബന്ധമുണ്ട്. ആര്യയും രോഹിത്തും വിവാഹ മോചനം നേടിയെങ്കിലും അര്‍ച്ചനയും ആര്യയും തമ്മിലുള്ള സൗഹൃദം തുടര്‍ന്ന്. പുതിയൊരഭിമുഖത്തില്‍ അര്‍ച്ചന ആര്യയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. ''എന്റെ മുന്‍ നാത്തൂന്‍ ആണ് ആര്യ. വിവാഹമോചനത്തിന് ശേഷവും ആര്യയും ഞാനും തമ്മിലുള്ള ബന്ധത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആര്യയെ അന്നും ഇന്നും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. ഞാനോ ആര്യയോ കാരണമല്ലല്ലോ ഒന്നും സംഭവിച്ചത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അന്നും ഇന്നും എനിക്ക് സംസാരിക്കാന്‍ വളരെ കംഫര്‍ട്ടബിളായിട്ടുള്ള ഒരാളാണ് ആര്യ. അവളൊരു നല്ല വ്യക്തിയാണ്. ജീവിതത്തിലെ ഓരോ സാഹചര്യങ്ങള്‍ അനുസരിച്ച് തീരുമാനങ്ങള്‍ മാറും. പക്ഷേ, ഒരാളുടെ സ്വഭാവം മാറില്ലല്ലോ. അവളുടെ സ്വഭാവം എനിക്കിഷ്ടമാണ്.
അതൊരിക്കലും മാറില്ല. എല്ലാം പഴയതുപോലെയാണ്. ഉയര്‍ച്ചയിലും താഴ്ചയിലും പരസ്പരം താങ്ങായി നില്‍ക്കാറുണ്ട്. ഞാന്‍ എങ്ങനെയാണോ ആര്യയെ കണ്ടിരുന്നത്, അതില്‍ ഇതുവരേയും ഒരു മാറ്റം വന്നിട്ടില്ല. എന്റെ സുഹൃത്തിന് ഞാന്‍ കൊടുക്കുന്ന വാല്യുവാണത്'', അര്‍ച്ചന അഭിമുഖത്തില്‍ പറഞ്ഞു.
വ്യക്തിജീവിതത്തെക്കുറിച്ചും അര്‍ച്ചന അഭിമുഖത്തില്‍ സംസാരിച്ചു. ''ഞാന്‍ ഫീല്‍ഡ് വിട്ടിട്ട് ഏകദേശം അഞ്ച് വര്‍ഷമായി. യുഎസില്‍ സെറ്റില്‍ഡായി. വിവാഹം കഴിഞ്ഞു. ഒരു മകനുണ്ട്. എന്നെ ഫോളോ ചെയ്യുന്നവര്‍ക്ക് അറിയാം'', എന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.
പതിനൊന്നാം ക്ലാസ് മുതല്‍ അഭിനയിക്കുന്നുണ്ടെന്നും താന്‍ അഭിനയിച്ചിരുന്ന സമയത്ത് യുട്യൂബ് നോക്കി പഠിക്കാനൊന്നും സാഹചര്യം ഉണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു.ഞാന്‍ അഭിനയം പഠിച്ചത് മറ്റുള്ള മുതിര്‍ന്ന താരങ്ങള്‍ അഭിനയിക്കുന്നത് കണ്ടാണ്.
ഇപ്പോള്‍ എന്തിനും ഏതിനും ഗൂഗിളുണ്ടല്ലോ. ഞാന്‍ ഇതുവരെ ചെയ്ത പ്രോജക്ടുകളില്‍ ഒന്നിനെ കുറിച്ച് ഓര്‍ത്തും എനിക്ക് കുറ്റബോധമില്ല. മാതാപിതാക്കള്‍ വളരെ സപ്പോര്‍ട്ടീവായിരുന്നു. പ്രോജക്ട്‌സ് സെലക്ട് ചെയ്യും മുമ്പ് അവരുമായി ഡിസ്‌കസ് ചെയ്യുമായിരുന്നു. സീരിയല്‍ വഴിയാണ് എനിക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹവും പ്രശസ്തിയും ലഭിച്ചത്.
ഭാ?ഗ്യവതിയാണ് ഞാനെന്ന് എനിക്ക് തോന്നാറുണ്ട്. അതുപോലെ ബി?ഗ് ബോസ് എന്റെ ലൈഫ് മാറ്റി. ഒരുപാട് സുഹൃത്തുക്കളെ കിട്ടി. സീരിയല്‍ ഞാന്‍ വിടുമെന്ന് കരുതിയിരുന്നില്ല. വയസായി നരവന്ന അമ്മച്ചി റോളുകള്‍ ചെയ്യുമെന്നുമാണ് കരുതിയത്. അതായിരുന്നു പ്ലാനിങ്ങ്. മാനസപുത്രിയില്‍ വില്ലത്തി റോള്‍ തുടരെ ചെയ്ത് ചെയ്ത് ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും ഞാന്‍ വയലന്റാകുമായിരുന്നു. ?
ഗ്ലോറിയിലേക്ക് ഞാന്‍ ലയിച്ചുപോയി. അതുപോലെ ?ഗ്ലോറിയായി അഭിനയിച്ചിരുന്ന സമയത്ത് പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ അമ്മച്ചിമാരില്‍ നിന്ന് എനിക്ക് അടികിട്ടിയിട്ടുണ്ട്. അന്ന് പാപ്പരാസികള്‍ ഇല്ലാതിരുന്നതുകൊണ്ട് അതൊന്നും പുറത്ത് വന്നില്ല. ആ കഥാപാത്രത്തോടുള്ള ദേഷ്യം കൊണ്ട് അവര്‍ അടിക്കുന്നതാണെന്നും അര്‍ച്ചന സീരിയല്‍ രം?ഗത്ത് സജീവമായിരുന്ന കാലത്തെ ഓര്‍മകള്‍ പൊടിതട്ടിയെടുത്തുകൊണ്ട് പറഞ്ഞു.