കോളേജ് പിള്ളേര്‍ക്കും ഒപ്പം കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി വേദിയെ കയ്യിലെടുക്കുന്ന ഇന്ദ്രന്‍സിന്റെ വീഡിയോയാണ് സോഷ്യലിടത്തില്‍ വൈറലാകുന്നത്. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണ് ആശാന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടന്‍ ഇന്ദ്രന്‍സ് ഒരു കോളേജില്‍ എത്തിയിരുന്നു. ഈ ഇവന്റില്‍ നിന്നുള്ള ഇന്ദ്രന്‍സിന്റെ ഡാന്‍സ് ആണ് വൈറലാകുന്നത്.
ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്. സ്റ്റേജില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും കോളേജ് പിള്ളേര്‍ക്കും ഒപ്പം കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി വേദിയെ കയ്യിലെടുത്ത ഇന്ദ്രന്‍സിനെയാണ് വീഡിയോയില്‍ കാണാനാകുന്നത്. നിറയെ കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്.
'പണ്ട് മുക്കാല ഡാന്‍സ് കളിച്ച ടീമാ', 'ഇന്ദ്രന്‍സ് ചേട്ടനോട് മുട്ടാനായിട്ടില്ല മക്കളെ നിങ്ങളൊന്നും', 'ചേട്ടന്‍ എങ്ങനെ കളിച്ചാലും ഞങ്ങള്‍ക്ക് അത് സൂപ്പറാ' എന്നിങ്ങനെയാണ് കമന്റ്. പണ്ട് പാര്‍വതി പരിണയം എന്ന സിനിമയില്‍ കള്ളിപ്പെണ്ണേ എന്ന ഗാനത്തില്‍ നിന്നുള്ള ഇന്ദ്രന്‍സിന്റെ ഡാന്‍സ് ഇന്നും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. ഇന്നത്തെ കോളേജ് ഇവെന്റിലെ ഡാന്‍സ് ആ ഗാനത്തിനെ ഓര്‍മിപ്പിച്ചു എന്നും നിരവധി പേര്‍ കുറിക്കുന്നുണ്ട്.
അതേസമയം, ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന ആശാന്‍ വൈകാതെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗപ്പി സിനിമാസ് നിര്‍മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവയ്ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന 'ആശാന്‍' എന്ന ചിത്രത്തില്‍ 100ല്‍ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നടന്‍ ഷോബി തിലകനും ബിബിന്‍ പെരുമ്പിള്ളിയും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്ത് വന്നിരുന്നു.