സ്ത്രീ സൗന്ദര്യസംരക്ഷണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒന്നാണ് നിറത്തിന്റെ മാറ്റങ്ങള്‍. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ തന്നെ ശരീരത്തില്‍ കറുപ്പ് ബാധിക്കുന്നവരും ഏറെയാണ്. എത്ര തേച്ചിട്ടും ഉരച്ചിട്ടും ഇതൊന്നും പോകുന്നില്ലല്ലോയെന്ന് സങ്കടപ്പെടുന്നവര്‍ക്ക് ചില നിസാര കാര്യങ്ങളിലൂടെ ഇത്തരം പ്രശ്‌നങ്ങളെ എന്നന്നേക്കുമായി തുരത്താന്‍ കഴിയുന്നതാണ്.
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണമുള്ള പല പ്രശ്‌നങ്ങളും നിസാരമെന്നു തോന്നുമെങ്കിലും ഒരു തരത്തില്‍ ഇവ നശിപ്പിക്കുന്നത് ഒരു വ്യക്തിയുടെ ആത്മ വിശ്വാസമാണ്. കൈകാല്‍ മുട്ടിലെ കരുവാളിപ്പ് മാറ്റാനുള്ള ചില കുറുക്കു വഴികള്‍ നോക്കാം.
*ബേക്കിംങ് സോഡയും പാലും
ബേക്കിംങ് സോഡയും പാലും ചേര്‍ന്ന മിശ്രിതം കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ക്ക് ഏറ്റവും നല്ല ഉത്തമമായ പ്രതിവിധിയാണ് ഇത് .
*വെളിച്ചെണ്ണയും വാല്‍നട്ട് പൗഡറും
വെളിച്ചെണ്ണയും വാല്‍നട്ട് പൗഡറും യോജിപ്പിച്ച് തേക്കുന്നതും കൈകാല്‍ മടക്കുകളിലെ കറുത്ത നിറത്തെ മാറ്റുന്നു.
*ഇതുപോലെ തന്നെ ഹൈഡ്രജന്‍ പെറോക്‌സൈഡും ഇത്തരത്തില്‍ ഗുണകരമാണ് . ചര്‍മ്മത്തില്‍ അടിഞ്ഞ് കൂടിയ മൃത കോശങ്ങളെ നീക്കം ചെയ്ത് കരുവാളിപ്പ് മാറ്റാനും ഹൈഡ്രജന്‍ പെറോക്‌സൈഡ് സഹായിക്കുന്നു .
*ഇവക്കൊക്കെ പുറമേ ആല്‍മണ്ട് ഓയില്‍ മികച്ച ചര്‍മ്മ സംരക്ഷകനാണ് . ബദാം ഓയിലിന്റെ ഗുണങ്ങള്‍ അനവധിയാണ് . വിറ്റാമിന്‍ ഇയും , ഡിയും കാത്സ്യം എന്നിവയും അടങ്ങിയ ബദാം ഓയില്‍ ശരീരത്തിന്റെ കരുവാളിപ്പ് നീക്കം ചെയ്ത് ശരീരത്തെ തിളക്കമുള്ളതാക്കി നില നിര്‍ത്തുന്നതില്‍ പ്രധാനിയാണ് .
* കറ്റാര്‍ വാഴയുടെ ഗുണങ്ങള്‍.അനവധിയാണ്.കറ്റാര്‍ വാഴയുടെ നീര് നിത്യേനയുള്ള ഉപയോഗം മൂലം കൈകാലുകളിലെ കരുവാളിപ്പ് മാറ്റി തിളക്കമാര്‍ന്ന ചര്‍മ്മത്തെ സ്വന്തമാക്കാന്‍ കറ്റാര്‍ വാഴ നമ്മെ സഹായിക്കും.