സ്ത്രീ സൗന്ദര്യത്തിന് മുട്ടറ്റം വരെയുളള മുടിയഴകാണ് ലക്ഷണമെന്നാണ് പഴമക്കാര്‍ പൊതുവെ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അതൊന്നും ഫാഷനല്ലാതെ മാറിയിരിക്കുകയാണ്. എന്നാല്‍ പോലും ആരോഗ്യമുള്ള മുടിയഴകിന് ശ്രദ്ധിക്കണ്ട ചില കാര്യങ്ങളുണ്ട. അതുകൊണ്ട് തന്നെ ഷാംപൂ ഉപയോഗിക്കുന്നതും മറ്റ് കാര്യങ്ങള്‍ പരീക്ഷിക്കുന്നതും മുടിയെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
*ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് മുടിസംരക്ഷണത്തിന് സമയമില്ല. വീട്ടില്‍ തനിയെ ചെയ്യാവുന്ന പരിചരണം മുടിയഴക് കൂട്ടുന്നു. ചുവന്ന കട്ടച്ചെമ്പരത്തി ഇതളും ആര്യവേപ്പിലയും സമം ചേര്‍ത്ത് എണ്ണ കാച്ചുക.
*ഷാമ്പുവിന് പകരം ചെറുപയറുപൊടി ഉപയോഗിച്ച് തലകഴുകുന്നത് മുടിയിലെ അഴുക്കു മാറാന്‍ സഹായിക്കും
*ചെറുചൂടോടെ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു, ഇത് മുടികൊഴിച്ചില് തടയുന്നു.
*മുടി ചീകലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. മുടി ഉണങ്ങിയതിനു ശേഷം ചീവുക. പല്ലകന്ന ചീപ്പുവച്ച് മുടി ചീവുക. മുടി നന്നായി ഉണങ്ങിയതിനുശേഷമേ കെട്ടിവെക്കാവൂ. മുഖത്തിനു ചേരുന്ന രീതിയിലായിരിക്കണം ഹെയര്‍ സ്റ്റൈല്‍.
*ഉറങ്ങുംമുമ്പ് മുടി പിന്നിക്കെട്ടി വെയ്ക്കാന്‍ ശ്രദ്ധിക്കുക, ഇത് മുടി പൊട്ടാതിരിക്കാന്‍ സഹായിക്കും.
*40 ദിവസം കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടിയിടുന്നത് മുടി പിളരാതിരിക്കാന്‍ സഹായിക്കും.