ഫേഷ്യല്‍ ചെയ്യുന്നവര്‍ അറിയാന്‍...! നിറം നിലനില്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

Malayalilife
topbanner
ഫേഷ്യല്‍ ചെയ്യുന്നവര്‍ അറിയാന്‍...! നിറം നിലനില്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ഫേഷ്യല്‍ ചെയ്യുന്നവരാണ് സത്രീകളില്‍ ഭൂരിഭാഗവും. സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ മുഖത്ത് പ്രതിഫലിക്കുന്ന കണ്ണാടി പോലെയാവണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എങ്കില്‍  ഫേഷ്യല്‍ കഴിഞ്ഞാല്‍ എങ്ങനെയെല്ലാം മുഖം സംരക്ഷിക്കണം എന്ന് ആരും ശ്രദ്ധിക്കാറില്ല.  അവയെന്താണെന്ന് നോക്കാം.

*ഫേഷ്യലും ഫേസ് പായ്ക്കും ചെയ്തു കഴിഞ്ഞാല്‍ ഒരു ദിവസത്തേയ്ക്കു സോപ്പും ക്രീമും ഒഴിവാക്കുക. 

*പിറ്റേദിവസം മുതല്‍ സാധാരണ പോലെ ക്രീമും മറ്റും ഉപയോഗിക്കാം. 

*പുറത്തിറങ്ങുന്നതിനു മുമ്പു എസ്പിഎഫ് 40 എങ്കിലും അടങ്ങിയ സണ്‍സ്‌ക്രീന്‍ ലോഷനോ ക്രീമോ പുരട്ടുക. 

*പുറത്തുപോയി തിരികെയെത്തിയാല്‍ പുളിച്ച തൈര് മുഖത്തു പുരട്ടി ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയുക. വെയിലേറ്റതു മൂലമുള്ള കരുവാളിപ്പ് അകലും. 

* ബദാം ഓയില്‍ കൊണ്ടു മസാജ് ചെയ്യുക. പത്തു മിനിറ്റിനു ശേഷം രാമച്ചം, ചന്ദനം, തേന്‍ എന്നിവ ചേര്‍ത്തു മസാജ് ചെയ്യുക. 

*ഇനി റോസ് ഇതളുകള്‍ കൊണ്ടു സ്പാ ചെയ്യാം. ഒരു റോസിന്റെ ഇതളുകള്‍ ബദാമെണ്ണയിലിട്ടു വയ്ക്കുക. ഇതു നന്നായി ചതച്ച ശേഷം അതേ ബദാമെണ്ണ ചേര്‍ത്തു മുഖത്തു പുരട്ടുക. പത്തു മിനിറ്റ് മസാജ് ചെയ്തു കഴുകിക്കളയുക. 

*മുള്‍ട്ടാണിമിട്ടിയില്‍ റോസ് ഇതളുകളുടെ നീരും ചന്ദനവും ചേര്‍ത്തു മുഖത്തു പായ്ക്കിടുക. ഇതിനു മുകളില്‍ റോസ് ഇതളുകള്‍ ഒട്ടിച്ചു വയ്ക്കാം

Read more topics: # lifestyle,# facial,# after,# caring tips
lifestyle,facial,after,caring tips

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES