സോഷ്യല്‍മീഡിയയില്‍ സജീവമായശേഷം സ്വാസിക തന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പ്രിയപ്പെട്ട അച്ഛന്റെ സപ്തതി കുടുംബസമേതം കൊണ്ടാടിയതിന്റെ ഫോട്ടോകളാണ് നടി സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്.
'അച്ഛയ്ക്ക് എഴുപതായി. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ആഘോഷിക്കുന്ന അച്ഛന്റെ ആദ്യ ജന്മദിനമാണ് ഇത്. അതുകൊണ്ട്, ഇതേറെ സ്‌പെഷല്‍ ആണ്' എന്നാണ് പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സ്വാസിക കുറിച്ചത്.കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലാണ്.
എറണാകുളത്തെ ഒരു റിസോര്‍ട്ടിലാണ് പിറന്നാള്‍ ആഘോഷങ്ങള്‍ നടന്നത്.
പിറന്നാള്‍ ആഘോഷത്തില്‍ മകള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ഇടയ്ക്ക് പാട്ടിനൊപ്പം നൃത്തം ചെയ്തും ഏറെ സന്തോഷത്തിലായിരുന്നു വിജയകുമാര്‍. ദീര്‍ഘകാലം പ്രവാസി ആയിരുന്നു സ്വാസികയുടെ അച്ഛന്‍ വിജയകുമാര്‍.
നല്ലകാലം മുഴുവന്‍ കുടുംബത്തിന് വേണ്ടി മണലാരണ്യത്തില്‍ ത്യജിച്ച അദ്ദേഹത്തിന് വേണ്ടി ഇതെങ്കിലും ചെയ്യണം. എല്ലാ സന്തോഷവും അര്‍ഹിക്കുന്ന മനുഷ്യനാണ് എന്നായിരുന്നു കമന്റുകള്‍. സ്വാസികയ്ക്ക് ഒരു സഹോദരന്‍ കൂടിയുണ്ട്.