ഒമ്പതുമാസം വ്യത്യസ്ഥ ഷെഡ്യൂളുകളിലായി നൂറ്റിഇരുപത്തിഏഴ് ദിവസ്സങ്ങള്‍ നീണ്ടു തിന്ന മാരത്തോണ്‍ ചിത്രീകരണത്തോടെ ആട്. 3 യുടെ ചിത്രീകരണം ഫുള്‍ പായ്ക്കപ്പ് ആയി.ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളില്‍ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് , മിഥുന്‍ മാനുവല്‍ തോമസ്സാണ്.
ഫാന്റസി ഹ്യൂമര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം വന്‍ താരനിരയുടെ അകമ്പടിയോടെ, വലിയ മുതല്‍മുടക്കിലാണ് എത്തുന്നത്.
അമ്പതുകോടിയോളം രൂപയുടെ മുതല്‍മുടക്കാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിര്‍മ്മാതാവു വിജയ് ബാബു പറഞ്ഞു.
ആട്, ആട്. 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഷാജി പാപ്പനും സംഘവും എന്തെല്ലാം കൗതുകങ്ങളാണ് ഇക്കുറി പ്രേഷകര്‍ക്കു സമ്മാനിക്കുകയെന്ന ആകാംഷയിലാണ് ചലച്ചിത്രലോകം.
ഒരു പുതിയ കഥ പറയുന്നതിനേക്കാളും വലിയ ബുദ്ധിമുട്ടാണ് മുന്‍കഥാപാത്രങ്ങളെ ഏകോപിപ്പിച്ച് അവതരിപ്പിക്കുകയെ
ന്നത്.
അത് പരമാവധി രൂപപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടുണ്ടന്ന് സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസ് വ്യക്തമാക്കി.പാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാര്‍ , ചിറ്റൂര്‍, തിരുച്ചെന്തൂര്‍. ഇടുക്കി. തൊടുപുഴ, വാഗമണ്‍, ഗോപിച്ചെട്ടിപ്പാളയം തുടങ്ങിയ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്‍, വിജയ് ബാബു, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ആന്‍സണ്‍ പോള്‍, ഇന്ദ്രന്‍സ്, നോബി,, ഭഗത് മാനുവല്‍ ഡോ. റോണി രാജ്, ധര്‍മ്മജന്‍ ബൊള്‍ ഗാട്ടി, സുധിക്കോപ്പ, ചെമ്പില്‍ അശോകന്‍, നെല്‍സണ്‍, ഉണ്ണിരാജന്‍ പി.ദേവ്,
സ്രിന്ധാ ,ഹരികൃഷ്ണന്‍, വിനീത് മോഹന്‍,എന്നിവരാണ
പ്രധാന താരങ്ങള്‍.
ഇവര്‍ക്കൊപ്പം ഏതാനും വിദേശ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സംഗീതം ഷാന്‍ റഹ്മാന്‍.
ഛായാഗ്രഹണം - അഖില്‍ ജോര്‍ജ്.
എഡിറ്റിംഗ്- ലിജോ പോള്‍.
കലാസംവിധാനം - അനീസ് നാടോടി
മേക്കപ്പ് - റോണക്‌സ് സേവ്യര്‍ -
കോസ്റ്റ്യും - ഡിസൈന്‍-
സ്റ്റെഫി സേവ്യര്‍ -
സ്റ്റില്‍സ് - വിഷ്ണു എസ്. രാജന്‍,
പബ്‌ളിസിറ്റി ഡിസൈന്‍ - കൊളിന്‍സ്.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - വിനയ് ബാബു.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്. സെന്തില്‍ പൂജപ്പുര '
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിബു ജി. സുശീലന്‍.
.വാഴൂര്‍ ജോസ്