മുഖം വൃത്തിയാക്കാന്‍ പറ്റിയ ഒന്നാണ് തൈര്. ഇതുകൊണ്ടുതന്നെ ഇത് നല്ലൊന്നാന്തരം ക്ലെന്‍സറും കൂടിയാണ്. മുഖത്തു തൈരു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മതിയാകും. തൈരുപയോഗിച്ച് മുഖം മസാജ് ചെയ്യാനും സാധിയ്ക്കും. തൈരു മുഖത്തു പുരട്ടി അഞ്ചു പത്തു മിനിറ്റു നേരം മസാജ് ചെയ്യുക. തൈരില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തിന് തിളക്കവും നിറവും ലഭിക്കാന്‍ നല്ലതാണ്. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്.
സൂര്യാഘാതമേറ്റ സ്ഥലത്ത് അല്‍പം തൈരു പുരട്ടി നോക്കൂ. ആശ്വാസമുണ്ടാകും. സണ്‍ടാന്‍ കാരണമുണ്ടാകുന്ന കരുവാളിപ്പു മാറാനും തൈര് നല്ലതു തന്നെ. ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കാനും തൈരിനു കഴിയും. ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ മാറാന്‍ നല്ലതാണ്. പ്രായമേറുന്നതിനെ കാണിക്കുന്നത് പലപ്പോഴും ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളാണ്. ഇതൊഴിവാക്കാനും തൈര് നല്ലതു തന്നെ. ഇതിലെ ലാക്ററിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്.
ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കാനും മൃതകോശങ്ങള്‍ കളയാനും തൈര് നല്ലതാണ്. തൈരില്‍ കടലമാവു ചേര്‍ത്ത് നല്ലൊന്നാന്തരം ഫേസ് മാസ്‌കുണ്ടാക്കാം. തൈരില്‍ അല്‍പം ഓറഞ്ചു പൊടി ചേര്‍ത്ത് മുഖത്തു പുരട്ടി നോക്കൂ, ചര്‍മത്തിന് നിറം ലഭിക്കാനും തിളക്കും ലഭിക്കാനും പറ്റിയൊരു വഴിയാണിത്.