മുഖത്ത് ഉണ്ടാകുന്ന കരുവാളിപ്പ് ഏവർക്കും ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത്. ഇത് പിന്നീട് കണ്ണിനടിയിലെ കറുപ്പ് നിറം , മുഖ ചര്‍മത്തിന്റെ ഇരുണ്ട നിറം തുടങ്ങിയവയ്ക്ക് കാരണമായി മാറുകയും ചെയ്യും. എന്നാൽ മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് തക്കാളി കൊണ്ട് പരിഹാരം കാണാം. അവ എന്തൊക്കെ എന്ന് നോക്കാം.
1.തക്കാളി രണ്ടായി മുറിച്ച് തോല്‍ പീല്‍ ചെയ്തെടുക്കാം. ശേഷം അല്‍പം വെള്ളത്തോടൊപ്പം ഒന്ന് മിക്സിയില്‍ ക്രഷ് ചെയ്തെടുക്കാം. ഒരു സ്പൂണ്‍ കടലപ്പൊടി കൂടി ഇതിലേക്ക് ചേര്‍ത്ത് മിക്സ് ചെയ്ത് ലൂസ് പാക്കാക്കാം. ,ഈ പാക്ക് മുഖത്തിട്ട് 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
2.അല്‍പം പാലും ചേര്‍ത്ത് തക്കാളി മിക്സിയില്‍ അരയ്ക്കുക. ഓട്സ് കൂടി പൊടിച്ചു ഇതിലേക്ക് അല്‍പം ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂര്‍ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം.
3. നന്നായി തന്നെ രണ്ട് സ്പൂണ്‍ യോഗര്‍ട്ടും, അരക്കഷ്ണം തക്കാളിയും മിക്സ് ചെയ്യുക. ഇത് ചെറു തീയില്‍ ഒന്ന് മിക്സ് ചെയ്ത ശേഷം ചൂടാക്കിയെടുക്കാം, ഈ മിശ്രിതം ഉണങ്ങിയ ശേഷം പാക്കായി മുഖത്തിടാം. മുഖ കാന്തി വര്‍ദ്ധിക്കാന്‍ ഏറ്റവും നല്ല പാക്കാണിത്.