Latest News

നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്ന പേരൊക്കെ ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്; ലീക്കായ വോയിസ് ക്ലിപ്പില്‍ മറ്റൊരാള്‍ കൂടി ഉണ്ടെന്ന് ഇനി പറയും; എന്റെ പൊന്നോ..അടര്‍ക്കളത്തിലെ അഭിമന്യു പുതിയ നമ്പറായിട്ട് ഇറങ്ങാനാണ് ചാന്‍സ്; ആ ഫോണ്‍ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ വീണ്ടും വിവാദം; രൂക്ഷമായി പരിഹസിച്ച് നടി ഉഷ; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി പോസ്റ്റ് 

Malayalilife
 നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്ന പേരൊക്കെ ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്; ലീക്കായ വോയിസ് ക്ലിപ്പില്‍ മറ്റൊരാള്‍ കൂടി ഉണ്ടെന്ന് ഇനി പറയും; എന്റെ പൊന്നോ..അടര്‍ക്കളത്തിലെ അഭിമന്യു പുതിയ നമ്പറായിട്ട് ഇറങ്ങാനാണ് ചാന്‍സ്; ആ ഫോണ്‍ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ വീണ്ടും വിവാദം; രൂക്ഷമായി പരിഹസിച്ച് നടി ഉഷ; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി പോസ്റ്റ് 

നടി ശ്വേത മേനോനും നടനും സംവിധായകനുമായ രമേഷ് പിഷാരടിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ സിനിമാ മേഖലയില്‍ പുതിയ തലത്തിലേക്ക്. വിഷയത്തില്‍ ശ്വേത മേനോന്റെ പേരെടുത്ത് പറയാതെ, കടുത്ത പരിഹാസവുമായി cരംഗത്തെത്തി. ശ്വേത മേനോനെ 'അടര്‍ക്കളത്തിലെ അഭിമന്യു' എന്ന് വിശേഷിപ്പിച്ച ഉഷ, വിവാദ ഫോണ്‍ കോളിന് പിന്നില്‍ വലിയ ചതി ഒളിഞ്ഞിരിപ്പുണ്ടെന്നും ആരോപിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഉഷയുടെ പ്രതികരണം. 

ഫോണ്‍ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ ശ്വേത മേനോന്‍ നല്‍കാന്‍ പോകുന്ന വിശദീകരണങ്ങളെ മുന്‍കൂട്ടി പ്രവചിച്ചുകൊണ്ടാണ് ഉഷയുടെ പരിഹാസം. കോണ്‍ഫറന്‍സ് കോളില്‍ മൂന്നാമതൊരാള്‍ ഉണ്ടായിരുന്നുവെന്നും അയാളാണ് സംഭാഷണം ചോര്‍ത്തിയതെന്നുമാകും വരും ദിവസങ്ങളില്‍ ഉയരാന്‍ പോകുന്ന ന്യായീകരണമെന്ന് ഉഷ ചൂണ്ടിക്കാട്ടുന്നു. 

'അടര്‍ക്കളത്തിലെ അഭിമന്യു പുതിയ നമ്പറുമായിട്ട് ഇറങ്ങുന്നുണ്ട്. പുറത്തുവന്ന വോയിസ് ക്ലിപ്പ് ലൈനില്‍ മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നും അയാളാണ് അത് പുറത്തുവിട്ടത് എന്നുമാണ് പുതിയ വിശദീകരണം വരാന്‍ പോകുന്നത്. അങ്ങനെയെങ്കില്‍, ലൈനില്‍ നിര്‍ത്തി കോള്‍ റെക്കോര്‍ഡ് ചെയ്യിച്ച ആ മൂന്നാമന്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ നിങ്ങള്‍ തയ്യാറാകണം,' ഉഷ കുറിച്ചു. 

മറ്റൊരാളെ രഹസ്യമായി ലൈനില്‍ നിര്‍ത്തി സംസാരിക്കുന്നതും അത് റെക്കോര്‍ഡ് ചെയ്യുന്നതും അതിക്രൂരമായ വഞ്ചനയാണെന്ന് ഉഷ പത്രക്കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു. കുറ്റവാളിയായ ചാള്‍സ് ശോഭരാജിനോടാണ് ഉഷ ശ്വേത മേനോന്റെ പ്രവൃത്തിയെ ഉപമിച്ചത്. 'ഇങ്ങനെയുള്ള വക്രബുദ്ധിയും ധൈര്യവും ഒക്കെ ഇതിന് മുന്‍പ് ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ. നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്ന പേരുകളൊക്കെ ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ വലിയ കോമഡിയായാണ് തോന്നുന്നത്. എന്നാല്‍ ഈ പരിപ്പൊന്നും ഇവിടെ വേവാന്‍ പോകുന്നില്ല എന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു,' ഉഷ വ്യക്തമാക്കി. 

അമ്മ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മുതിര്‍ന്ന താരങ്ങള്‍ തമ്മിലുള്ള ഈ വാക്‌പോര് വരും ദിവസങ്ങളില്‍ സിനിമാ ലോകത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്. കോള്‍ റെക്കോര്‍ഡിങ് വിവാദത്തില്‍ ശ്വേത മേനോന്‍ ഔദ്യോഗികമായി എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്. 

 ഉഷയുടെ വാക്കുകള്‍ ഇങ്ങനെ.. 

'എന്റെ പൊന്നോയ്..അടര്‍ക്കളത്തിലെ അഭിമന്യു പുതിയ നമ്പറുമായിട്ട് ഇറങ്ങുന്നുണ്ട് കേട്ടോ. പുറത്തുവന്ന വോയിസ് ക്ലിപ്പ് ആ ലൈനില്‍ മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നും അയാളാണ് പുറത്തുവിട്ടത് എന്നാണ് അഭിമന്യു പുതിയ വിശദീകരണവുമായി വരാന്‍ പോകുന്നതെന്ന്. അങ്ങനെയെങ്കില്‍ നിങ്ങള്‍ ആ ലൈനില്‍ നിര്‍ത്തി കാള്‍ റെക്കോര്‍ഡ് ചെയ്യിച്ച മറ്റൊരാള്‍ ആരാണെന്ന് നിങ്ങള്‍ വെളിപ്പെടുത്തണം. 

അങ്ങനെ ഹൈഡ് ചെയ്ത് മൂന്നാമതൊരാളെ ലൈനില്‍ നിര്‍ത്തി സംസാരിക്കുന്നതും അത് റെക്കോഡ് ചെയ്യിച്ചതും അതിലും വലിയ കൊടും ചതി, വഞ്ചന. നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്ന പേരൊക്കെ ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. ആ പേരൊക്കെ ഞങ്ങള്‍ക്ക് വലിയ കോമഡി ആയിട്ടാണ് തോന്നുന്നത്ഭ.യങ്കരമാനആളപ്പാ. ഇങ്ങനെയുള്ള വക്രബുദ്ധിയും ധൈര്യവും ഒക്കെ ഇതിന് മുന്‍പ് ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രേ കണ്ടിട്ടുള്ളു. ഈ പരിപ്പ് ഒന്നും ഇവിടെ വേവാന്‍ പോകുന്നില്ല എന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു'.

actress usha haseena post about amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES