Latest News

മലയാളി പൈലറ്റുമായുള്ള ആദ്യ വിവാഹം വേര്‍പിരിയലില്‍; തിരിച്ചുവരവില്‍ നായികയാക്കിയ സംവിധായകനെ ജീവിതത്തിലേക്ക് കൂട്ടി നടി സ്വാതി റെഡ്ഡി; ആമേന്‍ നായികയുടെ രണ്ടാം വിവാഹം നടന്നത് സ്വകാര്യമായി

Malayalilife
മലയാളി പൈലറ്റുമായുള്ള ആദ്യ വിവാഹം വേര്‍പിരിയലില്‍; തിരിച്ചുവരവില്‍ നായികയാക്കിയ സംവിധായകനെ ജീവിതത്തിലേക്ക് കൂട്ടി നടി സ്വാതി റെഡ്ഡി;  ആമേന്‍ നായികയുടെ രണ്ടാം വിവാഹം നടന്നത് സ്വകാര്യമായി

ആമേന്‍, നോര്‍ത്ത് 24 കാതം തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്‌സ്വാതി റെഡ്ഡി. നടിയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹിച്ച്ഡ്എന്ന അടിക്കുറിപ്പോടെ താരം വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെയാണ് നടിയുടെ രണ്ടാം വിവാഹ വാര്‍ത്ത പുറം ലോകം അറിയുന്നത്.

ബുധനാഴ്ച വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വീട്ടില്‍ വെച്ച് തന്നെയാണ് വിവാഹം നടന്നതെന്നാണ് സൂചന. സ്വാതി റെഡ്ഡി അഭിനയിച്ച് 2023-ല്‍ പുറത്തിറങ്ങിയ മന്ത് ഓഫ് മധു എന്ന തെലുങ്ക് ചിത്രത്തിന്റെ  സംവിധായകന്‍ ശ്രീകാന്ത് നഗോതിയാണ് വരന്‍. വരനെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും ആശംസയറിയിച്ച് നിരവധി പേരാണ് കമന്റുമായെത്തുന്നത്. 

പരമ്പരാഗതമായ വസ്ത്രങ്ങളാണ് വിവാഹത്തിന് ഇരുവരും ധരിച്ചിരുന്നത്. വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള ഹോമം ശ്രീകാന്ത് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് സമീപത്തിരിക്കുന്ന സ്വാതിയാണ് ഒരു ചിത്രത്തിലുള്ളത്. പൂജാവേളയില്‍ ഇരുവരുടേയും പിന്നില്‍ നിന്നുള്ള മറ്റൊരു ചിത്രവും സ്വാതി പങ്കുവെച്ചു. 

 സ്വാതിയുടെ രണ്ടാം വിവാഹമാണ് ഇത്. 2018ലായിരുന്നു സ്വാതിയുടെ ആദ്യവിവാഹം. മലയാളിയായ പൈലറ്റ് വികാസ് വാസുവായിരുന്നു വരന്‍. ഹൈദരാബാദിലായിരുന്നു വിവാഹം നടന്നത്. കൊച്ചിയില്‍ റിസപ്ഷനും നടന്നിരുന്നു. ഇരുവരും വിവാഹമോചിതരാകുന്നു എന്ന അഭ്യൂഹങ്ങള്‍ 2023-ല്‍ പ്രചരിച്ചിരുന്നുവെങ്കിലും സ്വാതി ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല. തീര്‍ത്തും സ്വകാര്യമായാണ് ഇരുവരും വിവാഹമോചിതരായത്.

ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച സ്വാതി 'കളേഴ്‌സ് സ്വാതി' എന്ന പേരിലാണ് ശ്രദ്ധ നേടിയത്. തെലുങ്കില്‍ 'അഷ്ടാ ചമ്മാ', 'സ്വാമി രാ രാ', 'കാര്‍ത്തികേയ' തുടങ്ങിയ ചിത്രങ്ങളിലൂടെയും തമിഴില്‍ 'സുബ്രഹ്മണ്യപുരം' വഴിയും ശ്രദ്ധേയയായി. മലയാളത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ആമേന്‍', 'നോര്‍ത്ത് 24 കാതം' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായും മാറി.

        
        

        
        

        
        
        
        
        

swathi reddy wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES