Latest News

മുടി വളരാന്‍ ഹെയര്‍മാസ്‌ക് കോംമ്പോ

Malayalilife
 മുടി വളരാന്‍ ഹെയര്‍മാസ്‌ക് കോംമ്പോ

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലര്‍ക്കും ആശങ്കയാണ്. എന്ത് ഉപയോഗിച്ചാലാണ് മുടിക്ക് പ്രശ്നമാവുന്നത്, എന്താണ് മുടിക്ക് ആരോഗ്യം നല്‍കുന്നത് തുടങ്ങി നിരവധി സംശയങ്ങളാണ് പലരിലും ഉള്ളത്. എന്നാല്‍ ഈ പ്രശ്നത്തിന് ഇനി പെട്ടെന്ന് പരിഹാരം കാണാം. അതിന് സഹായിക്കുന്നതാണ് ചെറുപയറും ഉലുവയും. ഇത് രണ്ടും ചേരുന്നതിലൂടെ മുടിയുടെ എല്ലാ പ്രശ്നങ്ങളും നിങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. മുടിക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികളുടേയും അവസാന വാക്കാണ് ഈ മാസ്‌ക്.

ചെറുപയര്‍ മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും നല്‍കുന്നു. അതോടൊപ്പം മുടി കൃത്യമായി വളരുന്നതിനും ഉലുവ കൂടി ചേരുന്നതോടെ സഹായിക്കുന്നു. ചെറുപയറിനോടൊപ്പം അല്‍പം ഉലുവ പേസ്റ്റ് രൂപത്തില്‍ ചേര്‍ക്കുന്നത് മുടിയുടെ ആരോഗ്യത്തോടൊപ്പം തന്നെ തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു എന്തൊക്കെ ഗുണങ്ങളാണ് എന്നതു പോലെ തന്നെ എപ്രകാരം ഈ ഹെയര്‍മാസ്‌ക് തയ്യാറാക്കാം എന്നും നോക്കാം.

ഹെയര്‍മാസ്‌ക് തയ്യാറാക്കുന്നത്
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉലുവയും ചെറുപയറും ചേര്‍ന്ന ഹെയര്‍മാസ്‌ക് നമുക്ക് തയ്യാറാക്കാം. അതിന് വേണ്ടി ആദ്യം ചെറുപയര്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് അതിലേക്ക് തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത ഉലുവയും മിക്സ് ചെയ്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഇതിലേക്ക് അല്‍പം തൈരും മിക്സ് ചെയ്ത് ഇത് പേസ്റ്റ് പരുവത്തില്‍ ആക്കിയെടുക്കുക. പിന്നീട് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുന്നു എന്ന് നോക്കാം.
മുടിക്ക് കട്ടി വര്‍ദ്ധിക്കാന്‍
മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ഈ ഹെയര്‍മാസ്‌ക്. ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കൊഴിയുന്ന മുടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം നമുക്ക് ധാരാളം ഉപയോഗിക്കാം. എല്ലാ തരത്തിലും മുടിക്ക് വേണ്ട എല്ലാ പോഷകങ്ങളും ഇതിലൂടെ ലഭിക്കുന്നു.

താരനെ അകറ്റുന്നു
താരന്‍ എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ ഹെയര്‍മാസ്‌ക്. ഇത് തലയോട്ടിയില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു. താരന്‍ പൂര്‍ണമായും ഇല്ലാതാക്കി മുടിയില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നു. താരന്‍ മൂലമുണ്ടാവുന്ന ചൊറിച്ചിലും അസ്വസ്ഥതകളും പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ഇത് മുടിയില്‍ താരന്‍ ഒരിക്കലും തിരിച്ച വരാത്ത അവസ്ഥയും ഉണ്ടാക്കുന്നു.

കറുപ്പ് നിറം നല്‍കുന്നു
പലരിലും ചെറുപ്പത്തില്‍ തന്നെ മുടി നരക്കുന്നു, ഇത് ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ നിറക്കുന്നു. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് എന്തുകൊണ്ടും ചെറുപയര്‍, ഉലുവ മാസ്‌ക്. ഇത് നിങ്ങളുടെ മുടിക്ക് കറുപ്പ ്നിറം നല്‍കുന്നതോടൊപ്പം തന്നെ നല്ല തിളക്കവും നല്‍കുന്നു. അകാല നരയെന്ന പ്രശ്നത്തെ ഇതോടെ പൂര്‍ണമായും ഇല്ലാതാക്കാം.

മുടിയിഴകള്‍ക്ക് ആരോഗ്യം
മുടിയിഴകളുടെ ആരോഗ്യം പലപ്പോഴും പല വിധത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇത് നമ്മുടെ മുടിക്ക് അനിവാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ മുടിയിഴകള്‍ക്ക് ആരോഗ്യമില്ലാത്തത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ചിലപ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും ആവാം. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് ഈ ഹെയര്‍മാസ്‌ക് ഉപയോഗിക്കാം. ഇതിലൂടെ മുടിക്ക് നല്ല മാറ്റം നിങ്ങള്‍ക്ക് തന്നെ അനുഭവിച്ചറിയാന്‍ സാധിക്കും.

Read more topics: # മുടി
hair care and apply

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES