Latest News

വേനല്‍ക്കാലം മുടി സംരക്ഷിക്കാം

Malayalilife
 വേനല്‍ക്കാലം മുടി സംരക്ഷിക്കാം

 വേനല്‍ എന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വേനലില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് കേശസംരക്ഷണത്തിന്റെ കാര്യത്തില്‍. ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് എപ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനാണ്. എന്നാല്‍ നമുക്ക് ഒരു പരിധി വരെ മുടിയുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കുന്നു. 

കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ തന്നെ മുടിയിലുണ്ടാവുന്ന മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ദിനവും കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മാംസം, മത്സ്യം, ചീസ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നത് ശീലമാക്കുക. ഇത് വേനല്‍ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. 

മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറും വിറ്റാമിനുകളും മറ്റ് പ്രോട്ടീനുകളുടെയും കുറവ് നിങ്ങളുടെ ആരോഗ്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ഇത്തരം പ്രശ്നങ്ങള്‍ പലരും അനുഭവിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ വിറ്റാമിന്‍ ബി, ഡി, ഇരുമ്പ്, കാല്‍സ്യം എന്നിവയുടെ കുറവുണ്ടെങ്കില്‍ അകാരണമായി മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. ഇത്തരം അവസ്ഥകളില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയുണ്ടാവുന്നു. 

അതുകൊണ്ട് തന്നെ പരമാവധി ഇരുമ്പ്, വൈറ്റമിന്‍ ബി, ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ ഡോക്ടറുടെ ഉപദേശത്തോടെ സപ്ലിമെന്റുകള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. സ്റ്റൈലിംഗ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം പലരും ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള സ്‌റ്റൈലിംഗ് ചെയ്യുന്നതിന് ശ്രമിക്കുന്നു എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ മുടിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതിനും മുടിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തുന്നു. 

അതുകൊണ്ട് പരമാവധി ഇത്തരം സ്‌റ്റൈംലിംഗ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ കെമിക്കല്‍ ട്രീറ്റ്മെന്റുകളും ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കാന്‍ സാധിക്കുന്നു. പലപ്പോഴും തലയോട്ടിയില്‍ പുതുതായി വരുന്ന മുടിക്ക് വരെ ഇത്തരം ട്രീറ്റ്മെന്റുകള്‍ ദോഷം ചെയ്യുന്നു. അതുകൊണ്ട് ശ്രദ്ധക്കുറവില്‍ നാം ചെയ്യുന്ന പല കാര്യങ്ങളും മുടിക്ക് ദോഷം ചെയ്യുന്നു. മുടി ചീകുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. കാരണം ഇത്തരം മാറ്റങ്ങള്‍ നമ്മുടെ മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുകയും മുടിക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് മുടി കൂട്ടത്തോടെ കൊഴിയുന്നതിന് കാരണമാകുന്നു. 

മുടി സൂപ്പറാവാന്‍ വേറൊന്നും വേണ്ട തല മസാജ് ചെയ്യുക മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ തല നല്ലതുപോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുകയും മുടിയുടെ അനാരോഗ്യത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. മസ്സാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും തലയോട്ടിയിലെ ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി മുടി വളര്‍ച്ചയും നിങ്ങളില്‍ ഉണ്ടാവുന്നു. പതിവായി തലയോട്ടിയില്‍ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. എണ്ണ കൊണ്ടും അല്ലാതേയും നിങ്ങള്‍ക്ക് മസ്സാജ് ചെയ്യാവുന്നതാണ്. ഇതെല്ലാം മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Read more topics: # മുടി
Tips for Healthy and Gorgeous Summer Hair

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES