Latest News

മുടി കൊഴിച്ചില്‍ മാറ്റിയെടുക്കാന്‍ സവാള ഹെയര്‍ മാസ്‌ക്

Malayalilife
 മുടി കൊഴിച്ചില്‍ മാറ്റിയെടുക്കാന്‍ സവാള ഹെയര്‍ മാസ്‌ക്

ന്ന് പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചില്‍. അമിതമായി മുടി കൊഴിയുന്നത് പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാക്കാറുണ്ട്. ദിവസവും കുറച്ച് മുടി കൊഴിയുന്നത് സ്വാഭാവികമാണെങ്കിലും അമിതമായി മുടി കൊഴിഞ്ഞാല്‍ അത് കുറയ്ക്കാന്‍ ശ്രമിക്കേണ്ടത് ഏറെ പ്രധാനമാണ്. പല കാരണങ്ങള്‍ മൂലം മുടികൊഴിച്ചിലുണ്ടാകാം. ആരോഗ്യ പ്രശ്‌നങ്ങള്‍, പാരമ്പര്യം, താരന്‍ അങ്ങനെ പല കാരണങ്ങള്‍ മൂലമാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി അമിതമായി കൊഴിഞ്ഞ് പോകുന്നത് തടയാന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ഒരു പരിഹാര മാര്‍ഗം നോക്കാം.

റോസ് വാട്ടര്‍ 
മുടിയ്ക്കും ചര്‍മ്മത്തിനും ഏറെ നല്ലതാണ് റോസ് വാട്ടര്‍. ഇത് പല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. താരനും അതുപോലെ അമിതമായ എണ്ണമയവും മാറ്റാന്‍ റോസ് വാട്ടര്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ എ, സി, ഇ, ബി 3 എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. വരണ്ട മുടിയെ മൃദുവാക്കാന്‍ റോസ് വാട്ടര്‍ വളരെ നല്ലതാണ്. സ്‌പ്രെയായും മാസ്‌കായുമൊക്കെ റോസ് വാട്ടര്‍ മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. ഹെയര്‍ കെയറിലേക്ക് റോസ് വാട്ടര്‍ ഉള്‍പ്പെടുത്തുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ചര്‍മ്മത്തിലെ പോലെ മുടിയ്ക്കും വളരെ നല്ലതാണ് റോസ് വാട്ടര്‍.

സവാള 
മുടി കൊഴിച്ചില്‍ മാറ്റി മുടി വളര്‍ത്താന്‍ ഏറെ നല്ലതാണ് സവാള. ഇതില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മുടിയ്ക്ക് ഏറെ പ്രധാനമാണ്. മുടിയിഴകളില്‍ ആഴ്ന്ന് ഇറങ്ങി മുടിയെ വേരില്‍ നിന്ന് പോഷിപ്പിക്കാന്‍ സവാള സഹായിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള സള്‍ഫറാണ് മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നത്. കൊളജന്‍ ഉത്പ്പാദനം കൂട്ടാനും സവാളയിലെ സള്‍ഫര്‍ സഹായിക്കും. മാത്രമല്ല കൊളാജന്റെ ഉത്പ്പാദനം, ആരോഗ്യമുള്ള കോശങ്ങളെ നിര്‍മ്മിക്കുകയും മുടി വളര്‍ത്തുകയും ചെയ്യുന്നു.


വെളിച്ചെണ്ണ 
മുടിയുടെ ഉറ്റ സുഹൃത്താണ വെളിച്ചെണ്ണ. പണ്ട് കാലം മുതലെ മുത്തശിമാര്‍ കാച്ചിയ വെളിച്ചെണ്ണ മുടിയില്‍ തേയ്ക്കുന്നത് പതിവാണ്. മുടിയെ നന്നായി മോയ്ചറൈസ് ചെയ്യാനും മുടിയുടെ കേടുപാടുകള്‍ പാടെ ഇല്ലാതാക്കാനും വെളിച്ചെണ്ണ ഏറെ സഹായിക്കും. മുടി ബാഹ്യ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ വെളിച്ചെണ്ണ വളരെ നല്ലതാണ്. മുടിയിഴകളില്‍ ആഴത്തില്‍ ഇറങ്ങി പരിചരിക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിയും.

മാസ്‌ക് തയാറാക്കാന്‍ 
ഇതിനായി ഒരു വലിയ സവാള നന്നായി മിക്‌സിയിലിട്ട് അരച്ച് എടുക്കുക. ഇനി ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ടീ സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത് എടുക്കണം. ഇനി മുടി തലയോട്ടിയില്‍ വിവിധ പാര്‍ട്ടുകളായി എടുത്ത് വേരില്‍ നിന്നും മുടിയിഴകളിലേക്ക് ഈ മാസ്‌ക് തേച്ച് പിടിപ്പിക്കുക. അഞ്ച് മിനിറ്റ് മാസ്‌കിട്ട് നന്നായി തലയോട്ടി മസാജ് ചെയ്യണംയ ഒരു 30 മിനിറ്റ് വച്ച ശേഷം ഇത് കഴുകി വ്യത്തിയാക്കാം. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാന്‍ ഏറെ സഹായിക്കും.

Read more topics: # മുടി
OnioN hair mask to control hairfall

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES