കണ്ണിനു കുളിര്‍മ നല്‍കാന്‍ വീട്ടില്‍ തന്നെ നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളുണ്ട്
. വെള്ളരി, ഉരുളക്കിഴങ് ഇവയിലേതെങ്കിലും മുറിച്ച് കണ്ണിന് മീതെ വച്ച് പതിനഞ്ച് മിനിറ്റ് നേരം കിടക്കുക. കണ്ണിനു കുളിര്‍മ ലഭിക്കും.
.കാരറ്റും ഉരുളക്കിഴങ്ങും സമം അരച്ച് കുഴമ്ബു രൂപത്തിലാക്കി കണ്ണിനു ചുറ്റും പുരട്ടുക. കണ്‍തടങ്ങളുടെ സൗന്ദര്യം വര്‍ധിക്കും.
.പാണലിന്റെ ഇളം കുരുന്ന് തിരുമി കുളിക്കുന്ന വെള്ളത്തിലിടുക. നേത്രരോഗങ്ങള്‍ക്ക് നന്ന്.
.കാരറ്റ് നീര് തേന്‍ ചേര്‍ത്ത് പതിവായി കണ്ണിനടിയില്‍ പുരട്ടി പത്ത് മിനിറ്റിനു ശേഷം കഴുകിക്കളയുക.
.പച്ചമല്ലി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ആറിയ ശേഷം അരിച്ചെടുത്ത് കണ്ണിലൊഴിക്കുക.
.കണ്ണിനു താഴെയായി പ്രത്യക്ഷപ്പെടുന്ന സഞ്ചിപോലുള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടുക. വീക്കം മാറുവാനും കണ്ണുകളുടെ ക്ഷീണമകറ്റാനും ഇത് പ്രയോജനപ്പെടും.
.ദിവസവും കരിക്കിന്‍ വെള്ളം കൊണ്ട് കണ്ണു കഴുകുക.
. ഓരോ തുള്ളി ഓറഞ്ച് നീര് കണ്ണില്‍ വീഴ്ത്തുക.