പണ്ടുകാലത്തെ പോലെ മറച്ചുവെയ്‌ക്കേണ്ട ഒന്നല്ല അടുക്കള. ലിവിങ് റൂമിനേക്കാള്‍ ഭംഗിയോടെ സൂക്ഷിക്കേണ്ട ഒന്നായി മാറിയിരിക്കുകയാണ്. എല്ലാവരും ഇന്ന് വീട്ടിലെ മറ്റ് ഭാഗങ്ങള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ പരിഗണന അടുക്കളയ്ക്കാണ് കൊടുക്കുന്നത്.
വെള്ള നിറത്തിലുള്ള അടുക്കളകള്‍ക്കാണ് ഒരു ക്ലാസിക്ക് ലുക്കുള്ളത്. മാത്രമല്ല ഈ കളറിനോടാണ് ആളുകള്‍ക്ക് പ്രീയവും. എന്നാല്‍ വൈവിധ്യമാര്‍ന്ന നിറങ്ങളുള്ള അടുക്കളകളോടുള്ള ആളുകളുടെ സമീപനം ഇപ്പോള്‍ ഏറെക്കുറെ മാറി തുടങ്ങിയിട്ടുണ്ട്.
അടുക്കള സെറ്റ് ചെയ്യുന്നതിലും ശ്രദ്ധകൊടുക്കണം. കാരണം ചെറിയ അടുക്കളയാണെങ്കില്‍ എല്‍ രൂപത്തിലോ കോറിഡോര്‍ ആകൃതിയുള്ളതോ ആയ ഡിസൈന്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാല്‍ വലുപ്പമുള്ള അടുക്കളയാണെങ്കില്‍ യു ആകൃതിയോ ഐലന്‍ഡ് രൂപമോ ആയിരിക്കും നല്ലത്. ഇതുകൂടാതെ തന്നെ സി ഷേയ്പ്പിലും ട്രെയിറ്റ് ലൈന്‍ രൂപത്തിലുമെല്ലാം അടുക്കള ഡിസൈന്‍ ചെയ്യാം.
എത്രയും മനോഹരമായി സൂക്ഷിക്കാന്‍ കഴിയുമോ അത്രയും മനോഹരമായി അടുക്കള സൂക്ഷിക്കണം. എന്തെന്നാല്‍ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഏരിയയാണ് അടുക്കള. മാത്രമല്ല ഭക്ഷണം പാകം ചെയ്യുന്നത് കൊണ്ട് തന്നെ വൃത്തിയോട് കൂടെയും വെയ്ക്കണം.