Latest News

വീടിന് ചേരുന്ന കര്‍ട്ടന്‍ തെരഞ്ഞെടുക്കാം

Malayalilife
 വീടിന് ചേരുന്ന കര്‍ട്ടന്‍ തെരഞ്ഞെടുക്കാം

വീടിനെ അടിമുടി മാറ്റിമറിക്കുന്നത് കര്‍ട്ടനുകളുടെ പങ്ക് വളരെ വലുതാണ്. വീടിന്റെ ഇന്റീരിയറിന് ചേരുന്ന വിധത്തിലും നിറത്തിലുമുള്ള കര്‍ട്ടനുകള്‍ തിരഞ്ഞെടുത്താല്‍ വീടിന്റെ ഭംഗി ഇരട്ടിയാക്കും.വീട്ടിലെ മറ്റു സാധനങ്ങള്‍ വാങ്ങുന്നതുപോലെ തന്നെ കര്‍ട്ടനുകള്‍ വാങ്ങുംമുമ്പും പ്രത്യേക പ്ലാനിങ് വേണം.

കര്‍ട്ടന്‍ തുണിയില്‍  ട്രെന്‍ഡി ഐറ്റങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. പോളിയസ്റ്റര്‍ പ്രിന്റഡ്, ജക്വാര്‍ഡ്, ഹെവി ജക്വാര്‍സ്, വിസ്‌കോസ്, 3 ബബിള്‍സ്, ഡബിള്‍ വീവിങ് ക്ലോത്ത്, ടെര്‍കോസ എന്നിവയാണ് തുണിയിലെ പുതുമുഖങ്ങള്‍. മുറിയിലെ പെയിന്റിനും ടൈല്‍സിനും ബെഡ്ഷീറ്റിനും യോജിച്ച നിറത്തിലുള്ള തുണി വേണം കര്‍ട്ടന്‍ തയ്ക്കാനായി വാങ്ങിക്കാന്‍. ഇപ്പോള്‍ കര്‍ട്ടന് പകരം പ്രവര്‍ത്തിക്കുന്ന മുകളിലേക്ക് മടക്കിവെക്കാവുന്ന ബ്ലൈന്റുകള്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. കര്‍ട്ടനേക്കാള്‍ ഒതുക്കവും വൃത്തിയുമാണ് ഇതിന്റെ പ്രത്യേകത. ഉപയോഗിക്കുന്ന മെറ്റീരിയല്‍ അനുസരിച്ച് ബ്ലൈന്റുകള്‍ പലതരമുണ്ട്. വെര്‍ട്ടിക്കല്‍, റോമന്‍, വുഡന്‍ ബ്ലൈന്റുകളാണ് ട്രെന്‍ഡി.പ്ലാസ്റ്റിക്, സിന്തറ്റിക് മെറ്റീരിയല്‍ എന്നിവകൊണ്ടാണ് വെര്‍ട്ടിക്കല്‍ ബ്ലൈന്റുകള്‍ നിര്‍മിക്കുന്നത്. നീളത്തിലുള്ള കുറേ സ്ട്രിപ്പുകളാണ് പുറംകാഴ്ചയെ മറയ്ക്കുന്നത്. ചരട് വലിക്കുമ്പോള്‍ സ്ട്രിപ്പുകള്‍ കുത്തനെ തിരിഞ്ഞ് ഒരു മറയായി മാറും. ഓഫീസുകളിലാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്. തുണി ഉപയോഗിച്ചുള്ള റോമന്‍ ഫാബ്രിക് ബ്ലൈന്റുകള്‍ കാഴ്ചയിലെ ഭംഗികൊണ്ട് എക്കാലത്തേയും ട്രെന്‍ഡായി നിലനില്‍ക്കുന്നു. സില്‍ക്, കോട്ടണ്‍, ഡെനിം, ജൂട്ട് തുണികള്‍കൊണ്ട് ഫാബ്രിക് ബ്ലൈന്റുകള്‍ ഉണ്ടാക്കാം. ഭംഗി കൂട്ടണമെങ്കില്‍ ലൈനിങ് വെച്ച് തയ്ച്ചെടുക്കാം. മടക്കിന് (ഫോള്‍ഡിങ്ങിന്) വേണ്ടി കനം കുറഞ്ഞ അലൂമിനിയം റോഡുകള്‍ ഉപയോഗിക്കാം. തുണി കൂടാതെ മുള, വാഴനാര്, പുല്ല് തുടങ്ങിയവകൊണ്ടും ഫാബ്രിക് ബ്ലൈന്റുകള്‍ നിര്‍മിക്കാം. 

Read more topics: # home,# verity curtains
home verity curtains

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES